29 March 2022 8:40 AM IST
Summary
കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തെ തുടര്‍ന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മന്ത്രാലയത്തിനായി 2020-21 ബജറ്റില്‍ നീക്കിവച്ച 7,572.20 കോടി രൂപയില്‍ 1,924.7 കോടി രൂപ ചെലവഴിച്ചില്ലെന്ന് സര്‍ക്കാര്‍. എംഎസ്എംഇ മന്ത്രാലയം അനുവദിച്ചതില്‍ ചെലവഴിക്കാത്ത തുകയുടെ വിഹിതം 2019 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നത് 2020ല്‍ നാല് ശതമാനത്തില്‍ താഴെയായി വര്‍ധിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ശതമാനമായി ഉയര്‍ന്നിരുന്നു. ചില എംഎസ്എംഇകള്‍ക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം […]
കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തെ തുടര്‍ന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മന്ത്രാലയത്തിനായി 2020-21 ബജറ്റില്‍ നീക്കിവച്ച 7,572.20 കോടി രൂപയില്‍ 1,924.7 കോടി രൂപ ചെലവഴിച്ചില്ലെന്ന് സര്‍ക്കാര്‍.
എംഎസ്എംഇ മന്ത്രാലയം അനുവദിച്ചതില്‍ ചെലവഴിക്കാത്ത തുകയുടെ വിഹിതം 2019 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നത് 2020ല്‍ നാല് ശതമാനത്തില്‍ താഴെയായി വര്‍ധിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ശതമാനമായി ഉയര്‍ന്നിരുന്നു.
ചില എംഎസ്എംഇകള്‍ക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം താല്‍ക്കാലികമായി മറ്റ് പലതും അടച്ചുപൂട്ടി. ഇത് മൂലം സര്‍ക്കാര്‍ ക്രെഡിറ്റ് സബ്സിഡികള്‍ക്ക് അവര്‍ അപ്രാപ്യരായി. എംഎസ്എംഇയുമായി ബന്ധപ്പെട്ട മിക്ക സ്‌കീമുകളും 2021 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞ ചെലവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഖാദി, ഗ്രാമ, കയര്‍ വ്യവസായങ്ങളുടെ വികസനത്തിന് 1525.94 കോടി അനുവദിച്ചപ്പോള്‍ ചെലവഴിച്ച തുക 947.52 കോടിയാണെന്ന് എംഎസ്എംഇ മന്ത്രി നാരായണ്‍ റാണെ കഴിഞ്ഞ മാസം ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
