30 March 2022 9:23 AM IST
Summary
ഹൈദരാബാദ് : മറവിരോഗിയായ 89കാരന്‍ ബാങ്കിന്റെ ലോക്കര്‍ റൂമില്‍ കുടുങ്ങിക്കിടന്നത് 18 മണിക്കൂര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് വി. കൃഷ്ണറെഡ്ഡി എന്ന വയോധികനെ ലോക്കര്‍ റൂമിലടച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് തന്റെ ലോക്കര്‍ തുറക്കാന്‍ അദ്ദേഹം ബാങ്കിലെത്തിയിരുന്നു. സന്ധ്യയായിട്ടും കൃഷ്ണ റെഡ്ഡിയെ കാണാതായതോടെ വീട്ടുകാര്‍ തിരഞ്ഞിറങ്ങി. പലയിടത്തും അന്വേഷിച്ചിട്ടും ഫലം കാണാതായതോടെ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച്ച രാവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹം ബാങ്കിലെത്തിയ വിവരം […]
ഹൈദരാബാദ് : മറവിരോഗിയായ 89കാരന്‍ ബാങ്കിന്റെ ലോക്കര്‍ റൂമില്‍ കുടുങ്ങിക്കിടന്നത് 18 മണിക്കൂര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് വി. കൃഷ്ണറെഡ്ഡി എന്ന വയോധികനെ ലോക്കര്‍ റൂമിലടച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് തന്റെ ലോക്കര്‍ തുറക്കാന്‍ അദ്ദേഹം ബാങ്കിലെത്തിയിരുന്നു.
സന്ധ്യയായിട്ടും കൃഷ്ണ റെഡ്ഡിയെ കാണാതായതോടെ വീട്ടുകാര്‍ തിരഞ്ഞിറങ്ങി. പലയിടത്തും അന്വേഷിച്ചിട്ടും ഫലം കാണാതായതോടെ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച്ച രാവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹം ബാങ്കിലെത്തിയ വിവരം പൊലീസിന് ലഭിച്ചത്. ലോക്കര്‍ റൂം തുറന്ന് അദ്ദേഹത്തെ പുറത്തെത്തിച്ചപ്പോഴേയ്ക്കും അവശനായിരുന്നു. കൃഷ്ണ റെഡ്ഡി പ്രമേഹ രോഗി കൂടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബാങ്ക് ജീവനക്കാരുടെ അനാസ്ഥയാണ് സംഭവിത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
