1 April 2022 8:21 AM IST
Summary
കൊച്ചി : സംസ്ഥാനത്തെ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കും. വിവിധ ജില്ലകളിലായി 225 കോടി രൂപ മുതല്‍മുടക്കില്‍ 726 ക്യാമറകളാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ അനുസരിച്ചുള്ള വിഷ്വല്‍ പ്രൊസസ്സിംഗ് യൂണിറ്റാണ് ഇവയുടെ പ്രത്യേകത. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുന്നത് മുതല്‍ വാഹനത്തില്‍ അനധികൃത രൂപമാറ്റം വരെ വരുത്തിയിട്ടുണ്ടോ എന്ന് വരെ ക്യാമറകള്‍ കൃത്യമായി നിരീക്ഷിക്കും. നിയമലംഘനം ക്യാമറയില്‍ […]
കൊച്ചി : സംസ്ഥാനത്തെ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കും. വിവിധ ജില്ലകളിലായി 225 കോടി രൂപ മുതല്‍മുടക്കില്‍ 726 ക്യാമറകളാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ അനുസരിച്ചുള്ള വിഷ്വല്‍ പ്രൊസസ്സിംഗ് യൂണിറ്റാണ് ഇവയുടെ പ്രത്യേകത.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുന്നത് മുതല്‍ വാഹനത്തില്‍ അനധികൃത രൂപമാറ്റം വരെ വരുത്തിയിട്ടുണ്ടോ എന്ന് വരെ ക്യാമറകള്‍ കൃത്യമായി നിരീക്ഷിക്കും. നിയമലംഘനം ക്യാമറയില്‍ പതിഞ്ഞാല്‍ വൈകാതെ തന്നെ വാഹന ഉടമയ്ക്ക് നോട്ടീസ് ലഭിക്കും. ഉദ്യോഗസ്ഥര്‍ തടഞ്ഞ് നിര്‍ത്താതെ തന്നെ നടപടിയുണ്ടാകുമെന്ന് ചുരുക്കം. നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്താണ് വാഹന ഉടമയെ തിരിച്ചറിയുന്നത്. ആ വ്യക്തി മറ്റേതെങ്കിലും നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അതിന്റെ കൂടി ചേര്‍ത്ത് പിഴയടയ്‌ക്കേണ്ടി വരും.
എംവിഡി വാഹനങ്ങളിലും ക്യാമറ
മോട്ടോര്‍ വാഹന വകുപ്പ് റോഡില്‍ പരിശോധന നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇനി നാലു ക്യാമറകള്‍ സജ്ജീകരിക്കും. സ്വയം പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ വഴിയും നിയമ ലംഘനം കണ്ടെത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ക്യാമറകള്‍ ആറ് മാസത്തേക്ക് ഡാറ്റ സൂക്ഷിക്കാനും സൗകര്യമുണ്ട്.
ബെംഗലൂരു പൊലീസ് ഇത്തരം ക്യാമകള്‍ ഉപയോഗിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 126.3 കോടി രൂപയാണ് പിഴയിനത്തില്‍ പിരിച്ചെടുത്തത്. നേരത്തെ ഉദ്യോഗസ്ഥര്‍ ആരെങ്കിലും നിയന്ത്രിക്കുന്ന ഒരു ക്യാമറയാണുണ്ടായിരുന്നത്. മാത്രമല്ല പ്രധാന ജംക്ഷനുകളില്‍ ഇത്തരത്തില്‍ ക്യാമറ സജ്ജീകരിക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
