1 April 2022 10:42 AM IST
Summary
മുംബൈ: അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയ്ക്ക് മേൽ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം മൂലം ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ ഒറ്റപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള കയറ്റുമതിയുടെ ദശലക്ഷക്കണക്കിന് ഡോളര്‍ ഇടപാടുകള്‍ തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് റഷ്യയിലേക്കുള്ള തേയില, സ്റ്റീല്‍, കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കാർ സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും സഹായം തേടി.ഒരു മാസത്തിലേറെയായി ഫണ്ട് ഒഴുക്ക് തടസപ്പെടുന്നത് കയറ്റുമതി സ്ഥാപനങ്ങളുടെ ലിക്വഡിറ്റിയെ ബാധിക്കുന്നുണ്ട്. തൊഴിലാളികള്‍ക്കും വിതരണക്കാര്‍ക്കുമുള്ള പണമിടപാടുകള്‍ വൈകിപ്പിക്കുകയും വായ്പാതിരിച്ചടവിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. […]
മുംബൈ: അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയ്ക്ക് മേൽ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം മൂലം ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ ഒറ്റപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള കയറ്റുമതിയുടെ ദശലക്ഷക്കണക്കിന് ഡോളര്‍ ഇടപാടുകള്‍ തടസ്സപ്പെട്ടു.
ഇതേ തുടര്‍ന്ന് റഷ്യയിലേക്കുള്ള തേയില, സ്റ്റീല്‍, കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കാർ സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും സഹായം തേടി.ഒരു മാസത്തിലേറെയായി ഫണ്ട് ഒഴുക്ക് തടസപ്പെടുന്നത് കയറ്റുമതി സ്ഥാപനങ്ങളുടെ ലിക്വഡിറ്റിയെ ബാധിക്കുന്നുണ്ട്. തൊഴിലാളികള്‍ക്കും വിതരണക്കാര്‍ക്കുമുള്ള പണമിടപാടുകള്‍ വൈകിപ്പിക്കുകയും വായ്പാതിരിച്ചടവിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പല തേയില കയറ്റുമതിക്കാര്‍ക്കും റഷ്യന്‍ കമ്പനികളില്‍ നിന്ന് പേയ്മെന്റുകള്‍ ലഭിച്ചിട്ടില്ല.
ഉപരോധത്തിന്റെ ഭാഗമായി വേഗതയേറിയ രാജ്യാന്തര സാമ്പത്തിക വിനിമയ ശൃംഖലയായ 'സ്വിഫ്റ്റി'ല്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കിയിരുന്നു. സ്വിഫ്റ്റിന്റെ അഭാവത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തിൽ ഇത് പരിഹരിക്കാനുള്ള ബദൽ സംവിധാനം സ്വീകരിച്ച് വരികയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
