2 April 2022 1:30 AM IST
Summary
ഒരു മാസത്തേക്കാണ് പലരും ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നത്. പക്ഷേ, 28 ദിവസം കൊണ്ട് ഒരുമാസം തീരും. വര്‍ഷത്തില്‍ 12 മാസമാണെങ്കിലും റീച്ചാര്‍ജ് 13 തവണയുമാകും. ടെലികോം കമ്പനികള്‍ കാലങ്ങളായി തുടരുന്നത് ഈ കൊള്ളയാണ്. ഇനി മുതല്‍ ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മുപ്പത് ദിവസത്തെ കാലാവധിയില്‍ വേണം പ്ലാന്‍ വൗച്ചര്‍, സ്പെഷ്യല്‍ താരിഫ് വൗച്ചര്‍, കോംമ്പോ വൗച്ചര്‍ എന്നിവ നല്‍കാന്‍. അല്ലെങ്കില്‍ ഒരു റീച്ചാര്‍ജിനുശേഷം പിറ്റേമാസവും അതേ തീയ്യതിയില്‍ പുതുക്കാവുന്ന രീതിയില്‍ ഒരു പ്ലാന്‍ നല്‍കണം എന്നാണ് ട്രായിയുടെ […]
ഒരു മാസത്തേക്കാണ് പലരും ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നത്. പക്ഷേ, 28 ദിവസം കൊണ്ട് ഒരുമാസം തീരും. വര്‍ഷത്തില്‍ 12 മാസമാണെങ്കിലും റീച്ചാര്‍ജ് 13 തവണയുമാകും. ടെലികോം കമ്പനികള്‍ കാലങ്ങളായി തുടരുന്നത് ഈ കൊള്ളയാണ്. ഇനി മുതല്‍ ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മുപ്പത് ദിവസത്തെ കാലാവധിയില്‍ വേണം പ്ലാന്‍ വൗച്ചര്‍, സ്പെഷ്യല്‍ താരിഫ് വൗച്ചര്‍, കോംമ്പോ വൗച്ചര്‍ എന്നിവ നല്‍കാന്‍. അല്ലെങ്കില്‍ ഒരു റീച്ചാര്‍ജിനുശേഷം പിറ്റേമാസവും അതേ തീയ്യതിയില്‍ പുതുക്കാവുന്ന രീതിയില്‍ ഒരു പ്ലാന്‍ നല്‍കണം എന്നാണ് ട്രായിയുടെ നിര്‍ദ്ദേശം. നിലവില്‍ 28 ദിവസത്തെ സാധുതയെ ഇതിനുള്ളൂ. 1999 ലെ ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറിന്റെ ഭേദഗതിയിലൂടെയാണ് പുതിയ നിര്‍ദ്ദേശം ട്രായ് നടപ്പിലാക്കുന്നത്.
ട്രായിയുടെ ഈ നിര്‍ദ്ദേശം ഓര്‍ഡര്‍ പുറത്തിറങ്ങി 60 ദിവസത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും. ഈ വര്‍ഷം ജനുവരിയില്‍ ട്രായ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷേ, ഫെബ്രുവരിയില്‍ 28 ദിവസവും ജനുനവരി, മാര്‍ച്ച്, മെയ് തുടങ്ങിയ മാസങ്ങളില്‍ 31 ദിവസവും വരുമ്പോള്‍ ഇങ്ങനെയൊരു പ്ലാന്‍ നടപ്പിലാകില്ലെന്നായിരുന്നു കമ്പനികള്‍ പറഞ്ഞിരുന്നത്. സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) യും ഇതിനെതിരെയായിരുന്നു.
28 ദിവസത്തെ റീച്ചാര്‍ജ് കാലാവധി എന്നത് കാലങ്ങളായി ചെയ്തുപോരുന്നതാണെന്നും ഉപഭോക്താക്കള്‍ ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നുമായിരുന്നു ടെലികോം കമ്പനികളുടെ വാദം. നിലവിലെ 28 ദിവസം എന്നുള്ളത് 30 ദിവസമാക്കുമ്പോള്‍ റീച്ചാര്‍ജ് നിരക്ക് കൂട്ടി ഇതിനെ മറികടക്കാന്‍ ശ്രമിച്ചേക്കാം. എങ്കിലും വര്‍ഷത്തില്‍ 13 തവണ റീച്ചാര്‍ജ് ചെയ്യണം എന്നത് 12 ആയി നിലനിര്‍ത്താം. എന്തായാലും കമ്പനികള്‍ വര്‍ഷങ്ങളായി കോടികളുടെ ലാഭമാണ് ഇങ്ങനെ ഉണ്ടാക്കിയിരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
