image

4 April 2022 8:12 AM IST

Banking

200 മില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി കല്യാണ്‍ ജ്വല്ലേഴ്സ്

MyFin Desk

kalyan jewellers
X

Summary

പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി കല്യാണ്‍ ജ്വല്ലേഴ്സ് അനുബന്ധ സ്ഥാപനമായ കല്യാണ്‍ ജ്വല്ലേഴ്സ് എഫ്‌സെഡ്ഇ (FZE) വഴി 200 മില്യണ്‍ ഡോളര്‍ വരെ സമാഹരിക്കും. യുഎസ് ഡോളറിലുള്ള സീനിയർ ഫിക്‌സഡ്-റേറ്റ് നോട്ടുകൾ (ബോണ്ടുകള്‍) നല്‍കിയാണ് കല്യാണ്‍ ജ്വല്ലേഴ്സ് എഫ്‌സെഡ്ഇ ഈ തുക സമാഹരിക്കുകയെന്ന്, ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് (S&P) കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യയ്ക്കും (KJIL), കല്യാണ്‍ ജ്വല്ലേഴ്സ് എഫ്‌സെഡ്ഇ ഇഷ്യൂ ചെയ്യുന്ന ഫിക്‌സഡ്-റേറ്റ് നോട്ടുകള്‍ക്കും 'ബി' റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഫിക്‌സഡ്-റേറ്റ് […]


പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി കല്യാണ്‍ ജ്വല്ലേഴ്സ് അനുബന്ധ സ്ഥാപനമായ കല്യാണ്‍ ജ്വല്ലേഴ്സ് എഫ്‌സെഡ്ഇ (FZE) വഴി 200 മില്യണ്‍ ഡോളര്‍ വരെ സമാഹരിക്കും. യുഎസ് ഡോളറിലുള്ള സീനിയർ ഫിക്‌സഡ്-റേറ്റ് നോട്ടുകൾ (ബോണ്ടുകള്‍) നല്‍കിയാണ് കല്യാണ്‍ ജ്വല്ലേഴ്സ് എഫ്‌സെഡ്ഇ ഈ തുക സമാഹരിക്കുകയെന്ന്, ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് (S&P) കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യയ്ക്കും (KJIL), കല്യാണ്‍ ജ്വല്ലേഴ്സ് എഫ്‌സെഡ്ഇ ഇഷ്യൂ ചെയ്യുന്ന ഫിക്‌സഡ്-റേറ്റ് നോട്ടുകള്‍ക്കും 'ബി' റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

ഫിക്‌സഡ്-റേറ്റ് നോട്ടുകളിൽ നിന്നും ലഭിക്കുന്ന തുക പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായും, ഇടപാട് ഫീസ് അടയ്ക്കുന്നതിനും, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഈ നോട്ടുകള്‍ സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.