image

5 April 2022 10:54 AM IST

Banking

കലിംഗനഗര്‍, ടാറ്റാ യന്ത്രങ്ങള്‍ എത്തിക്കുന്നത് ഉള്‍നാടന്‍ ജല പാതയിലൂടെ

MyFin Desk

കലിംഗനഗര്‍, ടാറ്റാ യന്ത്രങ്ങള്‍ എത്തിക്കുന്നത് ഉള്‍നാടന്‍ ജല പാതയിലൂടെ
X

Summary

  ഡെല്‍ഹി: കലിംഗനഗര്‍ പ്ലാന്റിന്റെ വിപുലീകരണത്തിനായി വലിയ യന്ത്രങ്ങള്‍ കൊണ്ടു വരാന്‍ ഒഡീഷയിലെ ഉള്‍നാടന്‍ ജലഗതാഗത പാത ഉപയോഗിക്കുമെന്ന് ടാറ്റ സ്റ്റീല്‍. റെയില്‍, റോഡ് എന്നിവയെ അപേക്ഷിച്ച് ഈ വഴിയിലൂടെ ചരക്ക് ഗതാഗതത്തിനുള്ള ചെലവ് കുറവായതിനാല്‍ വ്യവസായിക ആവശ്യങ്ങള്‍ക്കായി ഉള്‍നാടന്‍ ജലപാതകള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യയുടെ സമുദ്രമേഖല കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്നും വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ നാവിക ദിന ആചരണത്തില്‍ […]


ഡെല്‍ഹി: കലിംഗനഗര്‍ പ്ലാന്റിന്റെ വിപുലീകരണത്തിനായി വലിയ യന്ത്രങ്ങള്‍ കൊണ്ടു വരാന്‍ ഒഡീഷയിലെ ഉള്‍നാടന്‍ ജലഗതാഗത പാത ഉപയോഗിക്കുമെന്ന് ടാറ്റ സ്റ്റീല്‍.
റെയില്‍, റോഡ് എന്നിവയെ അപേക്ഷിച്ച് ഈ വഴിയിലൂടെ ചരക്ക് ഗതാഗതത്തിനുള്ള ചെലവ് കുറവായതിനാല്‍ വ്യവസായിക ആവശ്യങ്ങള്‍ക്കായി ഉള്‍നാടന്‍ ജലപാതകള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ഇന്ത്യയുടെ സമുദ്രമേഖല കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്നും വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ നാവിക ദിന ആചരണത്തില്‍ പറഞ്ഞു.

ഈ നീക്കം ഒരു സുസ്ഥിര ലോജിസ്റ്റിക് മോഡലിന് വഴിയൊരുക്കും. ചെലവിലുണ്ടാകുന്ന നേട്ടങ്ങളോടൊപ്പം പ്ലാന്റിന്റെയും യന്ത്രങ്ങളുടെയും ഏകീകരണത്തിലൂടെയും ഇറക്കുമതിയിലൂടെയും ഇത് കൈവരിക്കാനാകുമെന്നും ടാറ്റ സ്റ്റീല്‍ വൈസ് പ്രസിഡന്റ് (ടിക്യുഎം ആന്‍ഡ് എഞ്ചിനീയറിംഗ് & പ്രോജക്ട്‌സ്) അവ്‌നീഷ് ഗുപ്ത പറഞ്ഞു.
'ഇത് സ്റ്റീല്‍ മേഖലയുടെയും രാജ്യത്തിന്റെയും ഡീകാര്‍ബണൈസേഷന് സംഭാവന ചെയ്യും, അതേസമയം റോഡ് ഗതാഗതം കുറയ്ക്കുന്നതുമൂലം റോഡ് സുരക്ഷ മെച്ചപ്പെടുമെന്നും,' അദ്ദേഹം പറഞ്ഞു.