image

6 April 2022 4:08 AM GMT

Banking

ബാറ്ററി നിര്‍മ്മാണത്തിന് സി4വിയുമായി സിമ്പിള്‍ എനര്‍ജി കരാർ

MyFin Desk

C4V
X

Summary

മുംബൈ: ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ സിമ്പിള്‍ എനര്‍ജി, യുഎസ് ആസ്ഥാനമായുള്ള ബാറ്ററി ടെക്നോളജി സ്ഥാപനമായ സി4വി (ചാര്‍ജ് CCCV) യുമായി ഇന്ത്യയില്‍ സെല്‍ നിര്‍മ്മാണത്തിനായി പുതിയ കരാറില്‍ ഒപ്പുവെച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിള്‍ എനര്‍ജി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പകുതിയോടെ തങ്ങളുടെ ആദ്യത്തെ ഇ-സ്‌കൂട്ടര്‍ സിമ്പിള്‍ വണ്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അതിന്റെ ആദ്യ ഓഫറിന്റെ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല. ഏതൊരു ഇലക്ട്രിക് വാഹനത്തിന്റെയും (ഇവി) കേന്ദ്ര യൂണിറ്റാണ് ലിഥിയം-അയണ്‍ ബാറ്ററി സെല്ലുകള്‍. സി4വിയുമായി സഹകരിക്കുന്നതിലൂടെ, സെല്‍ വിതരണം […]


മുംബൈ: ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ സിമ്പിള്‍ എനര്‍ജി, യുഎസ് ആസ്ഥാനമായുള്ള ബാറ്ററി ടെക്നോളജി സ്ഥാപനമായ സി4വി (ചാര്‍ജ് CCCV) യുമായി ഇന്ത്യയില്‍ സെല്‍ നിര്‍മ്മാണത്തിനായി പുതിയ കരാറില്‍ ഒപ്പുവെച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിള്‍ എനര്‍ജി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പകുതിയോടെ തങ്ങളുടെ ആദ്യത്തെ ഇ-സ്‌കൂട്ടര്‍ സിമ്പിള്‍ വണ്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അതിന്റെ ആദ്യ ഓഫറിന്റെ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല.
ഏതൊരു ഇലക്ട്രിക് വാഹനത്തിന്റെയും (ഇവി) കേന്ദ്ര യൂണിറ്റാണ് ലിഥിയം-അയണ്‍ ബാറ്ററി സെല്ലുകള്‍.
സി4വിയുമായി സഹകരിക്കുന്നതിലൂടെ, സെല്‍ വിതരണം ഏകീകരിക്കപ്പെടുമെന്ന് അത് തങ്ങളെ കൂടുതല്‍ സ്വാശ്രയമാക്കുകയും ചെയ്യുമെന്ന്
സിമ്പിള്‍ എനര്‍ജിയുടെ സഹസ്ഥാപകന്‍ ശ്രേഷ്ഠ് മിശ്ര പറഞ്ഞു. അതോടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും.