image

8 April 2022 10:05 AM IST

News

ശരാശരി പണപ്പെരുപ്പ അനുമാനം 5.7 ശതമാനമായി ഉയര്‍ത്തി ആര്‍ബിഐ

MyFin Desk

ശരാശരി പണപ്പെരുപ്പ അനുമാനം 5.7 ശതമാനമായി ഉയര്‍ത്തി ആര്‍ബിഐ
X

Summary

  മുംബൈ : ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ശരാശരി പണപ്പെരുപ്പ അനുമാനം 5.7 ശതമാനമായി ഉയര്‍ത്തി ആര്‍ ബി ഐ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 6.3 ശതമാനം, രണ്ടാം പാദത്തില്‍ 5.8 ശതമാനം, മൂന്നാം പാദത്തില്‍ 5.4 ശതമാനം, അവസാന പാദത്തില്‍ 5.1 ശതമാനം എന്നിങ്ങനെയാണ് ആര്‍ബിഐയുടെ പണപ്പെരുപ്പ അനുമാനം. സുഗമമായ ചരക്ക് നീക്കം, സാധാരണ നിലയിലുള്ള മണ്‍സൂണ്‍, നയങ്ങളില്‍ മാറ്റമുണ്ടാകാത്ത അവസ്ഥ ഇതൊക്കെ നിലനിന്നാല്‍ പണപ്പെരുപ്പ നിരക്ക് 4.6 […]


മുംബൈ : ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ശരാശരി പണപ്പെരുപ്പ അനുമാനം 5.7 ശതമാനമായി ഉയര്‍ത്തി ആര്‍ ബി ഐ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 6.3 ശതമാനം, രണ്ടാം പാദത്തില്‍ 5.8 ശതമാനം, മൂന്നാം പാദത്തില്‍ 5.4 ശതമാനം, അവസാന പാദത്തില്‍ 5.1 ശതമാനം എന്നിങ്ങനെയാണ് ആര്‍ബിഐയുടെ പണപ്പെരുപ്പ അനുമാനം.
സുഗമമായ ചരക്ക് നീക്കം, സാധാരണ നിലയിലുള്ള മണ്‍സൂണ്‍, നയങ്ങളില്‍ മാറ്റമുണ്ടാകാത്ത അവസ്ഥ ഇതൊക്കെ നിലനിന്നാല്‍ പണപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിനും 5.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും ധനനയ അവലോകനത്തില്‍ ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ആര്‍ ബി ഐ പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേ സമയം 2022-23 ലെ പ്രതീക്ഷിക്കുന്ന ജി ഡി പി വളര്‍ച്ചാ നിരക്ക് 7.2 ശതമാനമാക്കി കുറചിട്ടുണ്ട്.
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ ഈ പാദത്തിലും തുടരുമെന്നാണ് ആര്‍ബി ഐ പണനയം വ്യക്തമാക്കുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ഉയര്‍ത്തിയ ആഗോള സമര്‍ദം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയേക്കാവുന്ന അലയൊലികള്‍ കണക്കിലെടുത്താണ് 'അക്കമൊഡേറ്റിസ് സ്റ്റ്ന്‍ഡ്' നിലനിര്‍ത്താന്‍ ആര്‍ ബി ഐ തീരുമാനിച്ചത്. പണപ്പെരുപ്പ നിരക്ക് പരിധി വിടുന്നുണ്ടെങ്കിലും തത്കാലം വളര്‍ച്ചയെ തടസപ്പെടുത്തേണ്ടതില്ല എന്ന നിലപാടിലേക്ക് എത്തുകയയാരുന്നു കേന്ദ്ര ബാങ്ക്. കഴിഞ്ഞ ഏതാനും പാദ അവലോകനങ്ങളിലും ഇതേ നിലപാടായിരുന്നു ബാങ്ക് സ്വീകരിച്ചത്.