image

8 April 2022 10:40 AM IST

Policy

7 വർഷം; പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ നടപ്പാക്കിയത് 18.60 ലക്ഷം കോടിയുടെ പദ്ധതികൾ

MyFin Desk

7 വർഷം; പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ നടപ്പാക്കിയത് 18.60 ലക്ഷം കോടിയുടെ പദ്ധതികൾ
X

Summary

ചെറുകിട സംരഭ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നത് വഴി ഇന്ത്യൻ സാമ്പത്തിക രം​ഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന. 2015, ഏപ്രിൽ 8 നാണ് നോൺ- കോർപ്പറേറ്റ്, കൃഷിയിതര, സൂക്ഷ്മ ചെറുകിട സംരഭങ്ങൾ തുടങ്ങാനാവശ്യമായ സഹായങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ വ്യത്യസ്ഥ സ്കീമുകളിലായി വായ്പ നൽകി വരുന്നത്. പദ്ധതി ഏഴ് വർഷം പൂർത്തിയാകുന്ന ഇന്ന് 34.42 കോടി ലോൺ അക്കൗണ്ടുകളിലൂടെ 18.60 ലക്ഷം കോടി രൂപയാണ് സർക്കാർ ഇതുവരെ ചെലവഴിച്ചത്. പ്രധാനമായും […]


ചെറുകിട സംരഭ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നത് വഴി ഇന്ത്യൻ സാമ്പത്തിക രം​ഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന. 2015, ഏപ്രിൽ 8 നാണ് നോൺ- കോർപ്പറേറ്റ്, കൃഷിയിതര, സൂക്ഷ്മ ചെറുകിട സംരഭങ്ങൾ തുടങ്ങാനാവശ്യമായ സഹായങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ വ്യത്യസ്ഥ സ്കീമുകളിലായി വായ്പ നൽകി വരുന്നത്. പദ്ധതി ഏഴ് വർഷം പൂർത്തിയാകുന്ന ഇന്ന് 34.42 കോടി ലോൺ അക്കൗണ്ടുകളിലൂടെ 18.60 ലക്ഷം കോടി രൂപയാണ് സർക്കാർ ഇതുവരെ ചെലവഴിച്ചത്.
പ്രധാനമായും ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ പദ്ധതികളിലായി ഓരോ പദ്ധതിയുടെ വളർച്ചയും, പുരോ​ഗതിയും വിലയിരുത്തിയാണ് ആവശ്യമുള്ള ഫണ്ടിങ് ലഭ്യമാക്കുന്നത്. 50,000 വരെയുള്ള വായ്പകൾക്കായി ശിശു പദ്ധതിയും, 50,000 മുതൽ 5 ലക്ഷം വരെയുള്ളവ കിഷോർ പദ്ധതിക്ക് കീഴിലും, 5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളവ തരുൺ പദ്ധതിക്ക് കീഴിലുമാണ് വരുന്നത്. ഇതിൽ ശിശു പദ്ധതിക്ക് കീഴിൽ നീക്കിവച്ച 86% വും വകയിരുത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. 68% വനിതാ സംരഭകർക്കാണ് സ്കീമുകൾ വഴി നേട്ടമുണ്ടാക്കാനായത്.
ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ചെറുകിട ധകാര്യ സ്ഥാപനങ്ങൾ , മറ്റ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവ വഴിയൊക്കെ വായ്പകൾ സർക്കാർ ലഭ്യമാക്കിയിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് ഈ പദ്ധതിയെ ബന്ധിപ്പിക്കാനായതും നേട്ടമായി.