image

12 April 2022 5:44 AM GMT

Social Security

അസംഘടിത മേഖലയ്ക്ക് പെന്‍ഷന്‍, എഡിബി വെഞ്ച്വേഴ്‌സ് ഫണ്ട് പിന്‍ബോക്‌സിന്

MyFin Desk

അസംഘടിത മേഖലയ്ക്ക് പെന്‍ഷന്‍, എഡിബി വെഞ്ച്വേഴ്‌സ് ഫണ്ട് പിന്‍ബോക്‌സിന്
X

Summary

ഡെല്‍ഹി: ഇന്ത്യയില്‍ മൈക്രോ പെന്‍ഷന്‍ കവറേജ് വിപുലീകരിക്കുന്നതിനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്ലാറ്റ്‌ഫോമായ എഡിബി വെഞ്ച്വേഴ്‌സ് പിന്‍ബോക്‌സിന് സീഡ് ഫണ്ട് നല്‍കി. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൈക്രോ പെന്‍ഷനും അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികളും ലഭ്യമാക്കുന്ന ആപ്പാണ് പിന്‍ബോക്‌സ്. ഈ മേഖലയിലെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടാന്‍ പിന്‍ബോക്‌സ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എഡിബി വെഞ്ച്വേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ശമ്പളേതര വരുമാനമുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കാന്‍ സര്‍ക്കാരുകള്‍ക്കും റെഗുലേറ്റര്‍മാര്‍ക്കും ആഗോളതലത്തില്‍ സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോം ആണിത്. അസംഘടിത മേഖലയിലെ, പ്രത്യേകിച്ച് […]


ഡെല്‍ഹി: ഇന്ത്യയില്‍ മൈക്രോ പെന്‍ഷന്‍ കവറേജ് വിപുലീകരിക്കുന്നതിനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്ലാറ്റ്‌ഫോമായ എഡിബി...

ഡെല്‍ഹി: ഇന്ത്യയില്‍ മൈക്രോ പെന്‍ഷന്‍ കവറേജ് വിപുലീകരിക്കുന്നതിനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്ലാറ്റ്‌ഫോമായ എഡിബി വെഞ്ച്വേഴ്‌സ് പിന്‍ബോക്‌സിന് സീഡ് ഫണ്ട് നല്‍കി. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൈക്രോ പെന്‍ഷനും അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികളും ലഭ്യമാക്കുന്ന ആപ്പാണ് പിന്‍ബോക്‌സ്. ഈ മേഖലയിലെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടാന്‍ പിന്‍ബോക്‌സ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എഡിബി വെഞ്ച്വേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ശമ്പളേതര വരുമാനമുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കാന്‍ സര്‍ക്കാരുകള്‍ക്കും റെഗുലേറ്റര്‍മാര്‍ക്കും ആഗോളതലത്തില്‍ സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോം ആണിത്.

അസംഘടിത മേഖലയിലെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ കണക്കിലെടുത്ത് സൗകര്യപ്രദവും വേഗത്തില്‍ പ്രാപ്യമായതുമായ പരിഹാരം കാണാനാവുമെന്ന് എഡിബി വെഞ്ച്വേഴ്‌സ് വ്യക്തമാക്കി.