13 April 2022 7:53 AM IST
Summary
ഡെല്‍ഹി: മക്‌ഡൊവെല്‍ ഹോള്‍ഡിംഗ്‌സിനെതിരെ പാപ്പരത്ത നടപടിക്രമങ്ങളുമായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി). വിജയ് മല്യ പ്രമോട്ട് ചെയ്ത കമ്പനിയുടെ കടക്കാരായ സണ്‍ സ്റ്റാര്‍ ഹോട്ടല്‍സ് ആന്‍ഡ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 16.80 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു. പാപ്പരത്വ ട്രൈബ്യൂണല്‍ 2022 ഏപ്രില്‍ എട്ടിന് പാസാക്കിയ ഉത്തരവില്‍ കെആര്‍ രാജുവിനെ കമ്പനിയുടെ ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലായി നിയമിച്ചിരുന്നു. കടവുമായി ബന്ധപ്പെട്ട് എന്‍ഇഎസ്എല്‍ (നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസ് […]
ഡെല്‍ഹി: മക്‌ഡൊവെല്‍ ഹോള്‍ഡിംഗ്‌സിനെതിരെ പാപ്പരത്ത നടപടിക്രമങ്ങളുമായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി). വിജയ് മല്യ പ്രമോട്ട് ചെയ്ത കമ്പനിയുടെ കടക്കാരായ സണ്‍ സ്റ്റാര്‍ ഹോട്ടല്‍സ് ആന്‍ഡ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 16.80 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു.
പാപ്പരത്വ ട്രൈബ്യൂണല്‍ 2022 ഏപ്രില്‍ എട്ടിന് പാസാക്കിയ ഉത്തരവില്‍ കെആര്‍ രാജുവിനെ കമ്പനിയുടെ ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലായി നിയമിച്ചിരുന്നു.
കടവുമായി ബന്ധപ്പെട്ട് എന്‍ഇഎസ്എല്‍ (നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡ്) നല്‍കിയ സാമ്പത്തിക വിവരങ്ങളുടെ രേഖ ഉള്‍പ്പെടെ, ഹര്‍ജിക്കാരന്‍ നല്‍കിയ വിശദാംശങ്ങളെല്ലാം ബാധ്യത സംഭവിച്ചതിന് തെളിവാണെന്ന് എന്‍സിഎല്‍ടി വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
