20 April 2022 9:11 AM IST
Summary
ഡെല്‍ഹി : രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും ഒപ്പം ഭാവിയില്‍ പ്രതീക്ഷ അര്‍പ്പിക്കാവുന്ന ഘടകങ്ങളും ചൂണ്ടിക്കാട്ടി ഐഎംഎഫ് ഉന്നതര്‍. ഡിജിറ്റല്‍ കറന്‍സികള്‍ക്കൊപ്പം ക്രിപ്‌റ്റോ ആസ്തികളെ നിയന്ത്രണം, ബാങ്കിംഗ് മേഖലയിലെ നിയന്ത്രണങ്ങളില്‍ നേരിടുന്ന പ്രതിസന്ധി എന്നിവയാണ് ഇന്ത്യ നേരിടുന്ന ഘടനാപരമായ പ്രശ്നങ്ങളെന്ന് അന്താരാഷ്ട്ര നാണയ നിധി ഫിനാന്‍ഷ്യല്‍ കൗണ്‍സിലറും മോണിറ്ററി ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടറുമായ ടോബിയാസ് അഡ്രിയാന്‍ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നതില്‍ രാജ്യം തടസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യയില്‍ ധാരാളം […]
ഡെല്‍ഹി : രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും ഒപ്പം ഭാവിയില്‍ പ്രതീക്ഷ അര്‍പ്പിക്കാവുന്ന ഘടകങ്ങളും ചൂണ്ടിക്കാട്ടി ഐഎംഎഫ് ഉന്നതര്‍. ഡിജിറ്റല്‍ കറന്‍സികള്‍ക്കൊപ്പം ക്രിപ്‌റ്റോ ആസ്തികളെ നിയന്ത്രണം, ബാങ്കിംഗ് മേഖലയിലെ നിയന്ത്രണങ്ങളില്‍ നേരിടുന്ന പ്രതിസന്ധി എന്നിവയാണ് ഇന്ത്യ നേരിടുന്ന ഘടനാപരമായ പ്രശ്നങ്ങളെന്ന് അന്താരാഷ്ട്ര നാണയ നിധി ഫിനാന്‍ഷ്യല്‍ കൗണ്‍സിലറും മോണിറ്ററി ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടറുമായ ടോബിയാസ് അഡ്രിയാന്‍ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയുമായി സംയോജിപ്പിക്കുന്നതില്‍ രാജ്യം തടസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യയില്‍ ധാരാളം അവസരങ്ങളും വളര്‍ച്ചയും ഉണ്ടെന്ന് കരുതുന്നു. രാജ്യത്തെ പുതിയ വളര്‍ച്ചാ അവസരങ്ങള്‍, പുതിയ സംഭവവികാസങ്ങള്‍ എന്നിവയില്‍ വളരെയധികം ആവേശമുണ്ട'്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്രിപ്റ്റോ ആസ്തികളുടെ നിയന്ത്രണം സംബന്ധിച്ച ഘടനാപരമായ പ്രശ്‌നങ്ങള്‍ വരും വര്‍ഷങ്ങളില്‍ രാജ്യം കൈകാര്യം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിപ്‌റ്റോ ആസ്തികള്‍ക്ക് മേല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നികുതി സ്വാഗതാര്‍ഹമാണെന്നും അഡ്രിയാന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകും. ബാങ്കിംഗ് - ബാങ്കിംഗ് ഇതര സംവിധാനങ്ങള്‍ എന്നിവയില്‍ അവശേഷിക്കുന്ന നിയന്ത്രണപരമായ ആശങ്കകള്‍ പരിഹരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി ഇന്ത്യ നല്‍കുന്ന സഹായത്തെ ഐഎംഎഫ് അധികൃതര്‍ അഭിനന്ദിച്ചിരുന്നു. ശ്രീലങ്കയ്ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
