image

20 April 2022 10:11 AM IST

News

എല്‍ ആന്‍ഡ് ടി ഫിന്‍ടെക്ക് അറ്റാദായത്തിൽ 16.8 ശതമാനം വളർച്ച

MyFin Desk

L&T Fintech
X

Summary

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദഫലങ്ങളില്‍ ലാര്‍സണ്‍ ആന്‍ഡ് ടൂര്‍ബോ ഇന്‍ഫോടെക്കിന്റെ അറ്റാദായത്തില്‍ 16.8 ശതമാനം വര്‍ധന. ഇതോടെ കമ്പനിയുടെ അറ്റാദായം 637.5 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 545.2 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 31.57 ശതമാനം വര്‍ധിച്ച് 4301.6 കോടി രൂപയായി. 2021 ലെ നാലാംപാദത്തില്‍ 3269.4 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ നികുതി കഴിഞ്ഞുള്ള അറ്റാദായം 18.6 ശതമാനം വര്‍ധിച്ച് 2,298.5 കോടി രൂപയായി.


മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദഫലങ്ങളില്‍ ലാര്‍സണ്‍ ആന്‍ഡ് ടൂര്‍ബോ ഇന്‍ഫോടെക്കിന്റെ അറ്റാദായത്തില്‍ 16.8 ശതമാനം വര്‍ധന. ഇതോടെ കമ്പനിയുടെ അറ്റാദായം 637.5 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 545.2 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 31.57 ശതമാനം വര്‍ധിച്ച്
4301.6
കോടി രൂപയായി. 2021 ലെ നാലാംപാദത്തില്‍ 3269.4 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ നികുതി കഴിഞ്ഞുള്ള അറ്റാദായം 18.6 ശതമാനം വര്‍ധിച്ച് 2,298.5 കോടി രൂപയായി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
32.7 ശതമാനം വിഹിതവുമായി ബാങ്കിംഗ്, ധനകാര്യ സേവന മേഖലയാണ് എല്‍ടിഐ വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഐടി മേഖല വളര്‍ച്ചയുടെ പാതയിലാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഐടി മേഖലയിലെ വളര്‍ച്ചയുടെ മുന്‍നിരയില്‍ എത്താന്‍ കമ്പനി ആഗ്രഹിക്കുന്നുണ്ട്. ഇത് കമ്പനിയുടെ മാര്‍ജിനുകള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും 14-15 ശതമാനം ബാന്‍ഡില്‍ അറ്റാദായ മാര്‍ജിന്‍ നിലനിര്‍ത്താനുള്ള മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ട് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ജലോന പറഞ്ഞു. ഇക്കഴിഞ്ഞ നാലാംപാദത്തില്‍ കമ്പനിയുടെ മാര്‍ജിന്‍ നമ്പര്‍ 14.8 ശതമാനമാണ്.
ശമ്പള വര്‍ദ്ധനവ് കാരണം ആദ്യ പാദത്തില്‍ മാര്‍ജിന്‍ ഫ്രണ്ടില്‍ 2.60 ശതമാനം സ്വാധീനം ഉണ്ടാകുമെന്നും ഉയര്‍ന്ന വരുമാന വളര്‍ച്ചയിലൂടെയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയും സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6000 മുതുമുഖങ്ങളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സാമ്പത്തിക വര്‍ഷത്തിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് എണ്ണം വര്‍ധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.