image

26 April 2022 5:19 AM IST

News

​സെന്‍സെക്‌സ് 600 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 17,000 നു മുകളില്‍

PTI

Sensex
X

Summary

മുംബൈ: രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ഓഹരി സൂചികകള്‍ തിരിച്ചുവരുന്നു. ഓട്ടോമൊബൈൽ, ഊർജ്ജ, റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മികച്ച നേട്ടത്തില്‍. എല്ലാ മേഖലകളും ലാഭം കാണിക്കുന്നു. ഓട്ടോമൊബൈൽ, ഊർജ്ജ സൂചികകള്‍ രണ്ട് ശതമാനം ഉയര്‍ന്നു. ആഗോള വിപണിയിലെ വീണ്ടെടുപ്പും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളുടെ വാങ്ങലിന്റെയും പിന്തുണയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 657.67 പോയിന്റ് ഉയര്‍ന്ന് 57,237.56 ലേക്ക് എത്തി. നിഫ്റ്റി 204.35 പോയിന്റ് ഉയര്‍ന്ന് 17,158.30 ലേക്കും എത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, […]


മുംബൈ: രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ഓഹരി സൂചികകള്‍ തിരിച്ചുവരുന്നു. ഓട്ടോമൊബൈൽ, ഊർജ്ജ, റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മികച്ച നേട്ടത്തില്‍. എല്ലാ മേഖലകളും ലാഭം കാണിക്കുന്നു. ഓട്ടോമൊബൈൽ, ഊർജ്ജ സൂചികകള്‍ രണ്ട് ശതമാനം ഉയര്‍ന്നു.

ആഗോള വിപണിയിലെ വീണ്ടെടുപ്പും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളുടെ വാങ്ങലിന്റെയും പിന്തുണയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 657.67 പോയിന്റ് ഉയര്‍ന്ന് 57,237.56 ലേക്ക് എത്തി. നിഫ്റ്റി 204.35 പോയിന്റ് ഉയര്‍ന്ന് 17,158.30 ലേക്കും എത്തി.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഐടിസി, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍ എന്നീ കമ്പനികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോംഗ്, സിയോള്‍, ഷാങ്ഹായ് എന്നിവ മുന്‍ വ്യാപാരത്തില്‍ താരതമ്യേന നഷ്ടത്തിലായിരുന്നെങ്കിലും മിഡ്-‌സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലായിരുന്നു.

അമേരിക്കന്‍ വിപണികളും ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.26 ശതമാനം ഉയര്‍ന്ന് 103.61 ഡോളറിലെത്തി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 3,302.85 കോടി രൂപ വില വരുന്ന ഓഹരികളാണ് വിറ്റഴിച്ചത്.