27 April 2022 8:41 AM IST
Summary
ഡെല്‍ഹി: കൊട്ടക് മഹീന്ദ്രയുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് നിരക്ക് (MCLR) പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 16 ന് നിലവില്‍ വന്നു. ഒരു മാസം, മൂന്ന് മാസം, ആറ് മാസം എന്നീ കാലാവധികളില്‍ യഥാക്രമം 6.90%, 6.95%, 7.25% എന്നിങ്ങനെയാണ് എംസിഎല്‍ആര്‍ നിരക്ക്. അതേസമയം ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം നിരക്കുകള്‍ യഥാക്രമം 7.40%, 7.70%, 7.90% എന്നിങ്ങനെയാണ്. പുതുക്കിയ നിരക്കുകള്‍ പ്രകാരം വായ്പകള്‍ക്ക് ഇനി ചെലവേറും. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അടിസ്ഥാന നിരക്ക് […]
ഡെല്‍ഹി: കൊട്ടക് മഹീന്ദ്രയുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് നിരക്ക് (MCLR) പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 16 ന് നിലവില്‍ വന്നു.
ഒരു മാസം, മൂന്ന് മാസം, ആറ് മാസം എന്നീ കാലാവധികളില്‍ യഥാക്രമം 6.90%, 6.95%, 7.25% എന്നിങ്ങനെയാണ് എംസിഎല്‍ആര്‍ നിരക്ക്. അതേസമയം ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം നിരക്കുകള്‍ യഥാക്രമം 7.40%, 7.70%, 7.90% എന്നിങ്ങനെയാണ്. പുതുക്കിയ നിരക്കുകള്‍ പ്രകാരം വായ്പകള്‍ക്ക് ഇനി ചെലവേറും. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അടിസ്ഥാന നിരക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ 7.30% ആണ്.
അടുത്തിടെ ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവ എംസിഎല്‍ആര്‍ പരിഷ്‌കരിച്ചിരുന്നു. എംസിഎല്‍ആര്‍ 10 ബേസിസ് പോയിന്റാണ് എസ്ബിഐ ഉയര്‍ത്തിയത്. ബാങ്ക് ഓഫ് ബറോഡയും ആക്സിസ് ബാങ്കും അഞ്ച് ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് നടന്ന മോണിറ്ററി പോളിസി യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പോളിസി നിരക്കുകളില്‍ മാറ്റമില്ല.
MCLR നിര്‍ണ്ണയിക്കുന്നതില്‍, ഫണ്ടുകളുടെ മാര്‍ജിനല്‍ കോസ്റ്റ് ഒരു നിര്‍ണായക ഘടകമാണ്. ഫണ്ടുകളുടെ മാര്‍ജിനല്‍ കോസ്റ്റിനെ ബാധിക്കുന്ന റിപ്പോ നിരക്ക് പോലുള്ള പ്രധാന നിരക്കുകളിലെ മാറ്റങ്ങള്‍ എംസിഎല്‍ആറിനെ ബാധിക്കും. എംസിഎല്‍ആറിലെ വര്‍ധന ഭവന വായ്പ റീസെറ്റ് തിയതി വരുമ്പോള്‍ ഇഎംഐകളില്‍ (തുല്യമായ പ്രതിമാസ തവണ) പ്രതിഫലിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
