image

11 May 2022 12:56 AM GMT

Fixed Deposit

വലിയ നിക്ഷേപങ്ങള്‍ക്ക് 0.9 ശതമാനം വരെ പലിശ കൂട്ടി എസ്ബിഐ

MyFin Desk

വലിയ നിക്ഷേപങ്ങള്‍ക്ക് 0.9 ശതമാനം വരെ പലിശ കൂട്ടി എസ്ബിഐ
X

Summary

രണ്ട് കോടിയ്ക്ക് മുകളിലുള്ള നിക്ഷേപകങ്ങളുടെ പലിശ 40 ബേസിസ് പോയിൻറ് മുതല്‍ 90 ബേസിസ്  വരെ ബേസിസ് പോയിന്റ് ഉയര്‍ത്തി എസ്ബിഐ. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയും, അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുമുള്ള നിക്ഷേപങ്ങള്‍ക്കാണ് എസ്ബിഐയുടെ ഉയര്‍ന്ന 90 ബേസിസ് പോയിന്റ് ബാധകമാകുക. ബാങ്കിന്റെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് നിരക്ക് (എംസിഎല്‍ആര്‍) കഴിഞ്ഞ മാസം 10 ബേസിസ് പോയിന്റ് […]


രണ്ട് കോടിയ്ക്ക് മുകളിലുള്ള നിക്ഷേപകങ്ങളുടെ പലിശ 40 ബേസിസ് പോയിൻറ് മുതല്‍ 90 ബേസിസ് വരെ ബേസിസ് പോയിന്റ് ഉയര്‍ത്തി എസ്ബിഐ. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയും, അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുമുള്ള നിക്ഷേപങ്ങള്‍ക്കാണ് എസ്ബിഐയുടെ ഉയര്‍ന്ന 90 ബേസിസ് പോയിന്റ് ബാധകമാകുക. ബാങ്കിന്റെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് നിരക്ക് (എംസിഎല്‍ആര്‍) കഴിഞ്ഞ മാസം 10 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. കൂടാതെ ആര്‍ബിഐ പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി നാല് ശതമാനത്തില്‍ നിന്ന് 4.40 ശതമാനമാക്കി. ഈ രണ്ട് കാലയളവിലെയും നിക്ഷേപങ്ങള്‍ക്ക് മുന്‍പുള്ള 3.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനം പലിശ ലഭിക്കും.
രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് 65 ബേസിസ് പോയിന്റ് ഉയര്‍ന്ന് 3.60 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായി ഇതോടെ വര്‍ധിച്ചു.
എന്‍ആര്‍ഒ (നോണ്‍ റസിഡന്റ് ഓര്‍ഡിനറി) ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ ആഭ്യന്തര ടേം ഡെപ്പോസിറ്റുകളുടെ നിരക്കുകള്‍ക്കനുസരിച്ചായിരിക്കും. സഹകരണ ബാങ്കുകളില്‍ നിന്നുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങള്‍ക്കും ഈ പലിശ നിരക്കുകള്‍ ബാധകമാക്കും.
ഇതോടൊപ്പം ബജാജ് ഫിനാന്‍സും സ്ഥിര നിക്ഷേപങ്ങളുടെ പലിശ 10 ബിപിഎസ് ഉയര്‍ത്തി. 36 മാസത്തിനും 60 മാസത്തിനും ഇടയിലുള്ള കാലയളവിനായി അഞ്ച് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് 10 ബേസിസ് പോയിന്റുകള്‍ വരെ വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.