13 May 2022 11:27 AM IST
Summary
ഡെല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം വര്‍ധിച്ച് 40.19 ബില്യണ്‍ ഡോളറായെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, കെമിക്കലുകള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാപാര കമ്മി 20.11 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിട്ടും ഈ മേഖലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെന്ന് വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 30.97 ശതമാനം ഉയര്‍ന്ന് 60.3 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ട് […]
ഡെല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം വര്‍ധിച്ച് 40.19 ബില്യണ്‍ ഡോളറായെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, കെമിക്കലുകള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വ്യാപാര കമ്മി 20.11 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിട്ടും ഈ മേഖലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെന്ന് വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 30.97 ശതമാനം ഉയര്‍ന്ന് 60.3 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലിലെ പെട്രോളിയം, ക്രൂഡ് ഓയില്‍ ഇറക്കുമതി 87.54 ശതമാനം ഉയര്‍ന്ന് 20.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, ബ്രിക്വെറ്റ്‌സ് എന്നിവയുടെ ഇറക്കുമതി 2021 ഏപ്രിലില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 4.93 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും, സ്വര്‍ണ്ണ ഇറക്കുമതി 2021 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ മാസം ഏകദേശം 72 ശതമാനം ഇടിഞ്ഞ് 1.72 ബില്യണ്‍ ഡോളറായി.
എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 15.38 ശതമാനം വര്‍ധിച്ച് 9.2 ബില്യണ്‍ ഡോളറിലെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 113.21 ശതമാനം ഉയര്‍ന്ന് 7.73 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
