image

16 May 2022 6:46 AM GMT

Banking

സെഞ്ച്വറി പ്ലൈബോര്‍ഡിൻറെ അറ്റാദായം 2.8% വര്‍ധിച്ചു

MyFin Desk

സെഞ്ച്വറി പ്ലൈബോര്‍ഡിൻറെ അറ്റാദായം 2.8% വര്‍ധിച്ചു
X

Summary

 നാലാം പാദത്തില്‍ സെഞ്ച്വറി പ്ലൈബോര്‍ഡ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2.08 ശതമാനം വര്‍ധിച്ച് 88.75 കോടി രൂപയായി. 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 86.94 കോടി രൂപ അറ്റാദായം നേടിയതായി ബിഎസ്ഇ ഫയലിംഗില്‍ സെഞ്ച്വറി പ്ലൈബോര്‍ഡ്‌സ് അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 745 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 20.94 ശതമാനം ഉയര്‍ന്ന് 901.05 കോടി രൂപയായി. സെഞ്ച്വറി പ്ലൈബോര്‍ഡുകളുടെ മൊത്തം ചെലവ് 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ […]


നാലാം പാദത്തില്‍ സെഞ്ച്വറി പ്ലൈബോര്‍ഡ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2.08 ശതമാനം വര്‍ധിച്ച് 88.75 കോടി രൂപയായി. 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 86.94 കോടി രൂപ അറ്റാദായം നേടിയതായി ബിഎസ്ഇ ഫയലിംഗില്‍ സെഞ്ച്വറി പ്ലൈബോര്‍ഡ്‌സ് അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 745 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 20.94 ശതമാനം ഉയര്‍ന്ന് 901.05 കോടി രൂപയായി.
സെഞ്ച്വറി പ്ലൈബോര്‍ഡുകളുടെ മൊത്തം ചെലവ് 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 762.85 കോടി രൂപയായിരുന്നു. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 640.19 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 19.15 ശതമാനം വര്‍ധിച്ചു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 63.77 ശതമാനം ഉയര്‍ന്ന് 313.15 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 191.21 കോടി രൂപയായിരുന്നു.
2021-22ല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 3,027.02 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,130.36 കോടി രൂപയേക്കാള്‍ 42.08 ശതമാനം കൂടുതലാണിത്. അതേസമയം കമ്പനിയുടെ യോഗത്തില്‍ സെഞ്ച്വറി പ്ലൈബോര്‍ഡ്‌സിന്റെ 1 രൂപ വീതം മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 1.50 രൂപ ലാഭവിഹിതം ബോര്‍ഡിന് ശുപാര്‍ശ ചെയ്തതായി അറിയിച്ചു. സെഞ്ച്വറി പ്ലൈബോര്‍ഡ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച ബിഎസ്ഇയില്‍ 543.75 രൂപയിലാണ് അവസാനിച്ചത്. കഴിഞ്ഞ തവണ അവസാനിച്ചതില്‍ നിന്നും 7.85 ശതമാനം ഉയര്‍ന്നു.