image

16 May 2022 8:02 AM IST

Banking

ഒരു മാസത്തിനിടെ രണ്ടാം തവണയും നിരക്ക് ഉയർത്തി എസ്ബിഐ

MyFin Desk

ഒരു മാസത്തിനിടെ  രണ്ടാം തവണയും നിരക്ക് ഉയർത്തി എസ്ബിഐ
X

Summary

ഡെല്‍ഹി : വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് (0.1%) വര്‍ധിപ്പിക്കുന്നുവെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്. ആര്‍ബിഐ റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ധിപ്പിച്ച് 4.40 ശതമാനമാക്കിയതും അടുത്തിടെയാണ്. 7.10 ശതമാനം ആയിരുന്നു എസ്ബിഐയുടെ ഒരു […]


ഡെല്‍ഹി : വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് (0.1%) വര്‍ധിപ്പിക്കുന്നുവെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്. ആര്‍ബിഐ റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ധിപ്പിച്ച് 4.40 ശതമാനമാക്കിയതും അടുത്തിടെയാണ്.
7.10 ശതമാനം ആയിരുന്നു എസ്ബിഐയുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക്. ഇതിപ്പോള്‍ 10 ബേസിസ് പോയിന്റ് ഉയര്‍ത്തി 7.20 ശതമാനമാക്കി. രണ്ട് വര്‍ഷത്തേക്കുള്ള നിരക്ക് 7.30 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായും, മൂന്ന് വര്‍ഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.50 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.
ആറ് മാസ കാലയളവുള്ള വായ്പയുടെ പലിശ നിരക്ക് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി ഉയര്‍ത്തി. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും എസ്ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. ആര്‍ബിഐയുടെ നിരക്ക് പരിഷ്‌ക്കരണത്തെത്തുടര്‍ന്ന്, നിരവധി ബാങ്കുകള്‍ ഇതിനകം പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ചില ബാങ്കുകള്‍ കൂടി പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.