image

17 May 2022 12:09 PM IST

Banking

ഗ്ലാക്സോ സ്മിത്‌ക്ലൈയ്ന്‍ ഫാര്‍മയ്ക്ക് 55 കോടി രൂപയുടെ നഷ്ടം

MyFin Desk

ഗ്ലാക്സോ സ്മിത്‌ക്ലൈയ്ന്‍ ഫാര്‍മയ്ക്ക് 55 കോടി രൂപയുടെ നഷ്ടം
X

Summary

ഡെല്‍ഹി: ഗ്ലാസ്‌കോസ്മിത്‌ക്ലൈന്‍ ഫാര്‍മയ്ക്ക്(GSK) നാലാം പാദത്തില്‍ 55 കോടി രൂപയുടെ നഷ്ടം. കമ്പനി മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നാല് കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 744 കോടി രൂപയില്‍ നിന്നും 810 കോടി രൂപയായി ഉയര്‍ന്നു. 2021-22 വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തിലെ 287 കോടി രൂപയില്‍ നിന്നും 381 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 2,926 കോടി രൂപയില്‍ […]


ഡെല്‍ഹി: ഗ്ലാസ്‌കോസ്മിത്‌ക്ലൈന്‍ ഫാര്‍മയ്ക്ക്(GSK) നാലാം പാദത്തില്‍ 55 കോടി രൂപയുടെ നഷ്ടം. കമ്പനി മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നാല് കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു.
കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 744 കോടി രൂപയില്‍ നിന്നും 810 കോടി രൂപയായി ഉയര്‍ന്നു.
2021-22 വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തിലെ 287 കോടി രൂപയില്‍ നിന്നും 381 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 2,926 കോടി രൂപയില്‍ നിന്നും 3,278 കോടി രൂപയുമായി.

' ഈ വര്‍ഷം ഞങ്ങളുടെ ജനറല്‍ മെഡിസിന്‍ പോര്‍ട്ഫോളിയോ വിവിധ വിഭാഗങ്ങളില്‍ നേട്ടമുണ്ടാക്കി. ആന്റി-ഇഫെക്റ്റീവ്, ഡെര്‍മറ്റോളജി, പെയിന്‍ സെഗ് മെന്റ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് വളര്‍ച്ചയെ പുനരുജ്ജീവിപ്പിച്ചു. സ്വകാര്യ വാക്സിന്‍ വിപണിയിലെ നേതൃത്വം തുടരുകയാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ രണ്ട് ലോകോത്തര കമ്പനികള്‍ സൃഷ്ടിക്കാനുള്ള ജിഎസ്‌കെയുടെ പദ്ധതികളുടെ ഭാഗമായി അയോഡെക്സ്, ഓസ്റ്റോകാല്‍സിയം ബ്രാന്‍ഡുളെ ഗ്ലാക്സോ സ്മിത്ത്ക്ലൈന്‍ ഏഷ്യയിലേക്ക് കൈമാറ്റം ചെയ്തുവെന്നും,' കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീധര്‍ വെങ്കിടേഷ് പറഞ്ഞു. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 60 രൂപ പ്രത്യേക ലാഭവിഹിതം ഉള്‍പ്പെടെ 90 രൂപ ലാഭവിഹിതമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായും കമ്പനി അറിയിച്ചു.