image

25 May 2022 12:35 AM GMT

Banking

സീ മീഡിയ കോര്‍പ്പറേഷന്റെ അറ്റനഷ്ടം 51 കോടി രൂപ; വരുമാനം കൂടി

MyFin Desk

സീ മീഡിയ കോര്‍പ്പറേഷന്റെ അറ്റനഷ്ടം 51 കോടി രൂപ; വരുമാനം കൂടി
X

Summary

ഡെല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ സീ മീഡിയ കോര്‍പ്പറേഷന്റെ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം 51.45 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 10.50 കോടി രൂപ അറ്റാദായം നേടിയതായി സീ മീഡിയ കോര്‍പ്പറേഷന്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. എന്നിരുന്നാലും, സീ മീഡിയ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 37.78 ശതമാനം വര്‍ധിച്ച് 247.73 കോടി രൂപയായി. നാലാംപാദത്തില്‍ മൊത്തം ചെലവ് 219.94 കോടി രൂപയായിരുന്നു. മുമ്പ് സീ ന്യൂസ് […]


ഡെല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ സീ മീഡിയ കോര്‍പ്പറേഷന്റെ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം 51.45 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 10.50 കോടി രൂപ അറ്റാദായം നേടിയതായി സീ മീഡിയ കോര്‍പ്പറേഷന്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

എന്നിരുന്നാലും, സീ മീഡിയ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 37.78 ശതമാനം വര്‍ധിച്ച് 247.73 കോടി രൂപയായി. നാലാംപാദത്തില്‍ മൊത്തം ചെലവ് 219.94 കോടി രൂപയായിരുന്നു.

മുമ്പ് സീ ന്യൂസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന, സീ മീഡിയ കോര്‍പ്പറേഷന്‍ സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്സല്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. കൂടാതെ ആറ് വ്യത്യസ്ത ഭാഷകളിലായി 14 വാര്‍ത്താ ചാനലുകളുള്ള ഏറ്റവും വലിയ വാര്‍ത്താ ശൃംഖലകളില്‍ ഒന്നായി ഇത് പ്രവര്‍ത്തിക്കുന്നു.