26 May 2022 6:44 AM IST
Summary
കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്ക്ക് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 38,120 രൂപയില്‍ എത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4,765 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ച് 38,320 രൂപയില്‍ എത്തിയിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര […]
കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്ക്ക് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 38,120 രൂപയില്‍ എത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4,765 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ച് 38,320 രൂപയില്‍ എത്തിയിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,846.00 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 114.4 ഡോളറായി.
ഇന്ന് സെന്‍സെക്സ് 353.1 പോയിന്റ് ഉയര്‍ന്ന് 54,102.36 ലും, നിഫ്റ്റി 104.1 പോയിന്റ് ഉയര്‍ന്ന് 16,129.90 ലും എത്തി. ടെക് മഹീന്ദ്ര, നെസ്ലേ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്സ്, മാരുതി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണീലിവവര്‍, എം ആന്‍ഡ് എം എന്നീ ഓഹിരകള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഹോംകോംഗ് മാത്രമാണ് നേരിയ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
