image

26 May 2022 8:20 AM GMT

Banking

മെച്ചപ്പെട്ട നാലാംപാദ ഫലം: ഗാര്‍വെയര്‍ ഹൈടെക്ക് ഓഹരികൾ 8% ഉയര്‍ന്നു

MyFin Bureau

മെച്ചപ്പെട്ട നാലാംപാദ ഫലം: ഗാര്‍വെയര്‍ ഹൈടെക്ക് ഓഹരികൾ 8% ഉയര്‍ന്നു
X

Summary

ഗാര്‍വെയര്‍ ഹൈ ടെക് ഫിലിംസിന്റെ ഓഹരികളുടെ വില എട്ട് ശതമാനം ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ നാലാംപാദത്തില്‍ കമ്പനിയുടെ അറ്റാദായം 41.88 ശതമാനം ഉയര്‍ന്നതോടെയാണിത്. പോളിസ്റ്റര്‍ ഫിലിമുകളുടെ രാജ്യത്തെയും ലോകത്തെയും പ്രധാന നിര്‍മാതാവായ കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലെ 31.80 കോടി രൂപയില്‍ നിന്നും 45.12 കോടി രൂപയായി. കമ്പനിയുടെ വരുമാനം 12.43 ശതമാനം ഉയര്‍ന്ന് 323.51 കോടി രൂപയായി. എബിറ്റ്ഡ 21.44 ശതമാനം ഉയര്‍ന്ന് 70.57 കോടി രൂപയുമായി. ആഭ്യന്തര, വിദേശ […]


ഗാര്‍വെയര്‍ ഹൈ ടെക് ഫിലിംസിന്റെ ഓഹരികളുടെ വില എട്ട് ശതമാനം ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ നാലാംപാദത്തില്‍ കമ്പനിയുടെ അറ്റാദായം 41.88...

ഗാര്‍വെയര്‍ ഹൈ ടെക് ഫിലിംസിന്റെ ഓഹരികളുടെ വില എട്ട് ശതമാനം ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ നാലാംപാദത്തില്‍ കമ്പനിയുടെ അറ്റാദായം 41.88 ശതമാനം ഉയര്‍ന്നതോടെയാണിത്.

പോളിസ്റ്റര്‍ ഫിലിമുകളുടെ രാജ്യത്തെയും ലോകത്തെയും പ്രധാന നിര്‍മാതാവായ കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലെ 31.80 കോടി രൂപയില്‍ നിന്നും 45.12 കോടി രൂപയായി. കമ്പനിയുടെ വരുമാനം 12.43 ശതമാനം ഉയര്‍ന്ന് 323.51 കോടി രൂപയായി. എബിറ്റ്ഡ 21.44 ശതമാനം ഉയര്‍ന്ന് 70.57 കോടി രൂപയുമായി.

ആഭ്യന്തര, വിദേശ വിപണികളിലെ കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് മാനേജ്മെന്റ് അനുകൂലമായി പ്രതികരിച്ചതിനു ശേഷം നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ വർദ്ധിച്ചു. "ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ ബിസിനസുകള്‍ ആരംഭിച്ചത് ദീര്‍ഘകാല, യാഥാസ്ഥിതിക കാഴ്ചപ്പാടോടെയായിരുന്നു. ഇപ്പോൾ അത് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ബാഹ്യമായ ചില ഘടകങ്ങളുടെ വെല്ലുവിളിയുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ കമ്പനി റെക്കോര്‍ഡ് വരുമാനവും, ലാഭവും നേടി. അടുത്ത വര്‍ഷം, ഞങ്ങളുടെ പുതിയ ലാമിനേഷന്‍ പ്ളാ​ന്റിൽ നിന്നും ഉൽപ്പാദനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, അമേരിക്കയിലെയും യൂറോപ്പിലെയും ഞങ്ങളുടെ പ്രധാന വ്യാപാര പങ്കാളികള്‍ പരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്തതിനാല്‍ ഞങ്ങളുടെ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉത്പാദനവും വര്‍ദ്ധിപ്പിക്കും," ജിഎച്ച്എഫ്എല്‍ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ എസ്ബി ഗാര്‍വെയര്‍ പറഞ്ഞു.

2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഓരോ ഓഹരിക്കും 10 രൂപ ലാഭവിഹിതം നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.