27 May 2022 8:14 AM IST
Summary
ഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വില്‍ക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പല രീതിയിലും തിരിച്ചടികളേല്‍ക്കുന്ന സമയത്താണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരി വില്‍പന നീട്ടാനുള്ളനുള്ള തീരുമാനം വന്നിരിക്കുന്നത്. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന നടന്ന് ഏതാനും ആഴ്ച്ചയ്ക്കുള്ളിലാണ് നീക്കം. ബിപിസിഎല്ലിന്റെ ഓഹരികള്‍ വാങ്ങുവാന്‍ മൂന്ന് കമ്പനികളാണ് താല്‍പര്യമറിയിച്ചിരുന്നത്. വേദാന്ത ഗ്രൂപ്പ്, യുഎസ് നിക്ഷേപക സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, സ്‌ക്വയേഡ് ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് എന്നിവയായിരുന്നു ഇവ. സര്‍ക്കാരിന്റെ പക്കലുള്ള 52.98 ശതമാനം ഓഹരികള്‍ […]
ഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വില്‍ക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പല രീതിയിലും തിരിച്ചടികളേല്‍ക്കുന്ന സമയത്താണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരി വില്‍പന നീട്ടാനുള്ളനുള്ള തീരുമാനം വന്നിരിക്കുന്നത്. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന നടന്ന് ഏതാനും ആഴ്ച്ചയ്ക്കുള്ളിലാണ് നീക്കം. ബിപിസിഎല്ലിന്റെ ഓഹരികള്‍ വാങ്ങുവാന്‍ മൂന്ന് കമ്പനികളാണ് താല്‍പര്യമറിയിച്ചിരുന്നത്.
വേദാന്ത ഗ്രൂപ്പ്, യുഎസ് നിക്ഷേപക സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, സ്‌ക്വയേഡ് ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് എന്നിവയായിരുന്നു ഇവ. സര്‍ക്കാരിന്റെ പക്കലുള്ള 52.98 ശതമാനം ഓഹരികള്‍ വാങ്ങുകയായിരുന്നു കമ്പനികളുടെ ലക്ഷ്യം. കൃത്യമായി കണക്കാക്കിയാല്‍ ഇത് 114.91 കോടി ഓഹരികള്‍ വരും. ഇതില്‍ അപ്പോളോയും സ്‌ക്വയേഡ് ക്യാപിറ്റലും പിന്മാറിയതോടെയാണ് ഓഹരി വില്‍ക്കാനുള്ള നീക്കം മാറ്റിവെച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്.
കോവിഡ് മൂലം ഇപ്പോഴും നേരിടുന്ന പ്രതിസന്ധി, യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശം തുടങ്ങിയ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കമ്പനികള്‍ പിന്മാറുന്നുവെന്ന് അറിയിച്ചത്. 2020 മാര്‍ച്ചില്‍ ആരംഭിച്ച നടപടികളാണ് രണ്ട് വര്‍ഷത്തിനു ശേഷം റദ്ദാക്കുന്നത്. ഓഹരി വില്‍പന നടപടികള്‍ വീണ്ടും തുടങ്ങുന്ന കാര്യം സ്ഥിതിഗതികള്‍ പരിഗണിച്ച് തീരുമാനിക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര പൊതുമേഖലാ ഹെലികോപ്ടര്‍ കമ്പനിയായ പവന്‍ ഹംസ് വില്‍ക്കാനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
ലേലത്തില്‍ വിജയിച്ച കണ്‍സോര്‍ഷ്യത്തിലെ ഒരു കമ്പനിക്കെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. എല്‍ഐസിയുടെ പ്രഥമ ഓഹരി വില്‍പനയോടെ (ഐപിഒ) കേന്ദ്ര സര്‍ക്കാര്‍ ഇക്കൊല്ലത്തെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യത്തിന്റെ 36 ശതമാനമാണ് കൈവരിച്ചത്. ഏകദേശം 65,000 കോടി രൂപയാണ് ഐപിഒയില്‍ നിന്ന് എല്‍ഐസി ആദ്യം പ്രതീക്ഷിച്ചിരുന്നത്.
ലിസ്റ്റിംഗിനു ശേഷം എല്‍ഐസിക്ക് 13-15 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം ലഭിക്കുമെന്നായിരുന്നു വിദഗ്ധര്‍ ആദ്യം അഭിപ്രായപ്പെട്ടിരുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 44 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എല്‍ഐസിയുടെ 100 ശതമാനം ഓഹരിയും ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമാണ്. നിലവില്‍, 34.3 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 29 കോടി ലൈഫ് പോളിസി ഉടമകള്‍ എല്‍ഐസിക്കുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
