31 May 2022 10:43 AM IST
Summary
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം രാജ്യത്ത് 500 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം ഇരട്ടിയായി. ഇക്കാലയളവില്‍ 500 ന്റെ വ്യാജന്‍മാരുടെ എണ്ണം 79,669 ആയി. ഇതേ കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധനവാണ് 2000 രൂപയുടെ വ്യാജ നോട്ടുകളുടെ കാര്യത്തില്‍ ഉണ്ടായത്. 13,604 എണ്ണം. ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2021-22 കാലയളവില്‍, ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ കറന്‍സി നോട്ടുകളില്‍ 6.9 […]
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം രാജ്യത്ത് 500 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം ഇരട്ടിയായി. ഇക്കാലയളവില്‍ 500 ന്റെ വ്യാജന്‍മാരുടെ എണ്ണം 79,669 ആയി. ഇതേ കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധനവാണ് 2000 രൂപയുടെ വ്യാജ നോട്ടുകളുടെ കാര്യത്തില്‍ ഉണ്ടായത്. 13,604 എണ്ണം.
ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2021-22 കാലയളവില്‍, ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ കറന്‍സി നോട്ടുകളില്‍ 6.9 ശതമാനം കേന്ദ്ര ബാങ്കിലും 93.1 ശതമാനം മറ്റ് ബാങ്കുകളിലുമാണ്. ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ എല്ലാ മൂല്യത്തിലുമുള്ള വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ എണ്ണം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 2,08,625 എണ്ണത്തില്‍ നിന്ന് 2,30,971 എണ്ണമായി വര്‍ധിച്ചു.
ആര്‍ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം 2021-22ല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് 4,984.8 കോടി രൂപയാണ്. 2020-21 ലെ 4,012.09 കോടി രൂപയേക്കാള്‍ 24 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നോട്ട് അച്ചടിക്കുന്ന ചെലവില്‍ എക്കാലത്തെയും ഉയര്‍ന്ന തുക രേഖപ്പെടുത്തിയത്. നോട്ട് അസാധുവാക്കല്‍ വര്‍ഷമായ 2016- 17 കാലയളവിലായിരുന്നു. 8,000 കോടി രൂപയാണ് അന്ന് രേഖപ്പെടുത്തിയത്.
ഇതിനെല്ലാം പുറമെ നോട്ട് അസാധുവാക്കലിന് പിന്നാലെ അവതരിപ്പിച്ച 2000 രൂപ നോട്ടുകളുടെ വിനിമയം കുത്തനെ ഇടിഞ്ഞു. ഇത് മൊത്തം പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 13.8 ശതമാനമാണ്. 2017 ല്‍ 50.2 ശതമനാമായിരുന്നു 2000 രൂപ നോട്ടുകളുടെ വിനിമയ ശതമാനം. അതേസമയം 500 രൂപ നോട്ടുകളുടെ വിനിമയം തുടര്‍ച്ചയായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ മൊത്തം മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 73.3 ശതമാനമാണ് 500 രൂപ നോട്ടുകളുടെ വിനിമയ ശതമാനം.
പഠിക്കാം & സമ്പാദിക്കാം
Home
