image

11 Jun 2022 9:18 AM IST

Banking

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍പന കരുത്ത് പകര്‍ന്നു: ധനമന്ത്രി

MyFin Desk

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍പന കരുത്ത് പകര്‍ന്നു: ധനമന്ത്രി
X

Summary

കൊച്ചി: ഓഹരി വില്‍പന നടത്തിയത് വഴി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കരുത്തു നേടിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഓഹരി വിപണിയിലെ സുരക്ഷിത നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നത് സംബന്ധിച്ച ബോധവത്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 'ആസാദി കാ അമൃത് മഹോത്സവ് കോണ്‍ഫറന്‍സ്' എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. ഓഹരി വിറ്റഴിക്കല്‍ പരിപാടിയുടെ ലക്ഷ്യം ഏതെങ്കിലും യൂണിറ്റോ കമ്പനിയോ അടച്ചുപൂട്ടുക എന്നതല്ല, മറിച്ച് അവയെ കൂടുതല്‍ കാര്യക്ഷമവും തൊഴില്‍പരമായി നയിക്കുക എന്നതാണെന്നും […]


കൊച്ചി: ഓഹരി വില്‍പന നടത്തിയത് വഴി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കരുത്തു നേടിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഓഹരി വിപണിയിലെ സുരക്ഷിത നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നത് സംബന്ധിച്ച ബോധവത്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 'ആസാദി കാ അമൃത് മഹോത്സവ് കോണ്‍ഫറന്‍സ്' എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.
ഓഹരി വിറ്റഴിക്കല്‍ പരിപാടിയുടെ ലക്ഷ്യം ഏതെങ്കിലും യൂണിറ്റോ കമ്പനിയോ അടച്ചുപൂട്ടുക എന്നതല്ല, മറിച്ച് അവയെ കൂടുതല്‍ കാര്യക്ഷമവും തൊഴില്‍പരമായി നയിക്കുക എന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 1994നും 2004നും ഇടയില്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകളാല്‍ നയിക്കപ്പെടുന്നുവെന്നും ഇവ നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിപണിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറച്ചുകൊണ്ടുവരിക എന്ന നയം സ്വീകരിച്ചതോടെ 1991നുശേഷം സ്വകാര്യമേഖലയില്‍ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാനും പുതിയ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വരുമാനവും മത്സരക്ഷമതയും വര്‍ധിപ്പിച്ചു. ഇത് ഓഹരി വിപണിക്ക് ഊര്‍ജ്ജം പകരുന്നതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ധനമന്ത്രാലയത്തിനു കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണവകുപ്പാണ് (ദീപം) പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തെ 75 നഗരങ്ങളില്‍ സമ്മേളനം നടന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 24,000 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലില്‍ നിന്ന് സര്‍ക്കാര്‍ സമാഹരിച്ചു. മുഴുവന്‍ സാമ്പത്തിക വര്‍ഷവും 65,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 13,500 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ നേടിയെടുത്തു, എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ നേടിയ തുക ഉള്‍പ്പടെയുള്ള കണക്കാണിത്.