11 Jun 2022 6:17 AM IST
Summary
കൊല്‍ക്കത്ത: വളര്‍ച്ചയേക്കാള്‍ പണപ്പെരുപ്പത്തിനാണ് ആര്‍ബിഐ മുന്‍ഗണന നല്‍കുന്നതെന്നും അടുത്തിടെയുള്ള റിപ്പോ നിരക്ക് വര്‍ധനയില്‍ നിന്ന് ഇത് പ്രകടമാണെന്നും ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാധാശ്യാം റാത്തോ. മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്ന പണപ്പെരുപ്പം കാരണം ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ ഭാവിയില്‍ പലിശ നിരക്ക് ഉയര്‍ത്തും. ഇത് ഒരു വലിയ റിസ്‌ക്കാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളര്‍ച്ചയെക്കാള്‍ പണപ്പെരുപ്പത്തിനാണ് ആര്‍ബിഐ മുന്‍ഗണന നല്‍കുന്നതെന്നും അതിനാല്‍ വിലക്കയറ്റത്തിന്റെ തോത് വളര്‍ച്ചയെ […]
കൊല്‍ക്കത്ത: വളര്‍ച്ചയേക്കാള്‍ പണപ്പെരുപ്പത്തിനാണ് ആര്‍ബിഐ മുന്‍ഗണന നല്‍കുന്നതെന്നും അടുത്തിടെയുള്ള റിപ്പോ നിരക്ക് വര്‍ധനയില്‍ നിന്ന് ഇത് പ്രകടമാണെന്നും ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാധാശ്യാം റാത്തോ. മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്ന പണപ്പെരുപ്പം കാരണം ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ ഭാവിയില്‍ പലിശ നിരക്ക് ഉയര്‍ത്തും. ഇത് ഒരു വലിയ റിസ്‌ക്കാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളര്‍ച്ചയെക്കാള്‍ പണപ്പെരുപ്പത്തിനാണ് ആര്‍ബിഐ മുന്‍ഗണന നല്‍കുന്നതെന്നും അതിനാല്‍ വിലക്കയറ്റത്തിന്റെ തോത് വളര്‍ച്ചയെ ബാധിക്കാതെ ഉദ്ദേശിച്ച പരിധിക്കുള്ളില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഏതാനും ദിവസം മുന്‍പ് ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയിരുന്നു. മെയിലെ യോഗത്തില്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു.
0.50 ശതമാനം വര്‍ധന നിലവില്‍വന്നതോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. കരുതല്‍ ധനാനുപാതം 4.5 ശതമാനമായി നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ അനുമാനം 7.2ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 5.7ശതമാനത്തില്‍നിന്ന് 6.7ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
