17 Jun 2022 11:20 AM IST
Summary
മുംബൈ: മൂന്നാം കൊവിഡ് തരംഗത്തിന് ശേഷം സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നികുതി കുറയ്ക്കുക, സ്വകാര്യവല്‍ക്കരണം തുടരുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും സ്ഥാപനങ്ങള്‍ ഉണ്ടാക്കുക, ആസ്തികള്‍ പണമാക്കി മാറ്റുന്ന പ്രക്രിയകള്‍ നടപ്പാക്കുക എന്നിങ്ങനെയുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂലധനച്ചെലവ് 6 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ സര്‍ക്കാരിന് 5.92 ലക്ഷം കോടി രൂപ […]
മുംബൈ: മൂന്നാം കൊവിഡ് തരംഗത്തിന് ശേഷം സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നികുതി കുറയ്ക്കുക, സ്വകാര്യവല്‍ക്കരണം തുടരുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും സ്ഥാപനങ്ങള്‍ ഉണ്ടാക്കുക, ആസ്തികള്‍ പണമാക്കി മാറ്റുന്ന പ്രക്രിയകള്‍ നടപ്പാക്കുക എന്നിങ്ങനെയുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂലധനച്ചെലവ് 6 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ സര്‍ക്കാരിന് 5.92 ലക്ഷം കോടി രൂപ ചെലവഴിക്കാന്‍ കഴിഞ്ഞു. അതിനാല്‍, നടപ്പ് സാമ്പത്തിക വര്‍ഷം 7.5 ലക്ഷം കോടി രൂപ മൂലധനച്ചെലവ് നടത്താന്‍ സര്‍ക്കാരിന് കഴിയുമെങ്കില്‍, അതാണ് ഏറ്റവും വലിയ യഥാര്‍ത്ഥ സാമ്പത്തിക ഇടപെടലെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ വളര്‍ച്ചാ സാഹചര്യം നിലനിര്‍ത്തുന്നതിലും രാജ്യത്തിന്റെ ഇന്നത്തെ ആപേക്ഷിക നേട്ടം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സമ്പൂര്‍ണ്ണ വളര്‍ച്ചാ നേട്ടത്തിന്റെ ഉറവിടമാക്കി മാറ്റുന്നതിലും ബാങ്കിംഗ് വ്യവസായത്തിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
