image

24 Jun 2022 5:57 AM GMT

Economy

ജിഎസ്ടി നഷ്ടപരിഹാരം തുടരാന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും, എന്നാല്‍ കേന്ദ്രം വഴങ്ങില്ല

Suresh Varghese

ജിഎസ്ടി നഷ്ടപരിഹാരം തുടരാന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും, എന്നാല്‍ കേന്ദ്രം വഴങ്ങില്ല
X

Summary

ഡെല്‍ഹി:  പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വരുമാന നഷ്ടത്തെ തുടര്‍ന്ന് ജിഎസ്ടി നഷ്ടപരിഹാരം തുടരാന്‍ ശക്തമായി പ്രേരിപ്പിക്കുന്നതോടെ അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കടുത്ത പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം കേന്ദ്രം വരുമാനത്തിന്റെ കുറവിനെ ചൂണ്ടിക്കാട്ടി അത്തരമൊരു നീക്കത്തെ എതിര്‍ക്കും. ജൂണ്‍ 28-29 തീയതികളില്‍ ചണ്ഡീഗഡില്‍ കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലിന്റെ 47-ാമത് യോഗത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നഷ്ടപരിഹാര സംവിധാനവും വരുമാനവും സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും. ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിലെ കുറവ് നികത്താന്‍ […]


ഡെല്‍ഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വരുമാന നഷ്ടത്തെ തുടര്‍ന്ന് ജിഎസ്ടി നഷ്ടപരിഹാരം തുടരാന്‍ ശക്തമായി പ്രേരിപ്പിക്കുന്നതോടെ അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കടുത്ത പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം കേന്ദ്രം വരുമാനത്തിന്റെ കുറവിനെ ചൂണ്ടിക്കാട്ടി അത്തരമൊരു നീക്കത്തെ എതിര്‍ക്കും. ജൂണ്‍ 28-29 തീയതികളില്‍ ചണ്ഡീഗഡില്‍ കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലിന്റെ 47-ാമത് യോഗത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നഷ്ടപരിഹാര സംവിധാനവും വരുമാനവും സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും.
ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിലെ കുറവ് നികത്താന്‍ കേന്ദ്രം 2020-21ല്‍ 1.1 ലക്ഷം കോടി രൂപയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയും കടമെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയുരുന്നുവെന്നും കമ്മി നികത്താന്‍ ഫണ്ടില്‍ നിന്ന് കേന്ദ്രം പതിവായി ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും കേന്ദ്ര ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നഷ്ടപരിഹാര സെസ് പിരിവില്‍, വായ്പയെടുത്തതിന്റെ പലിശയിനത്തില്‍ 7,500 കോടി രൂപ കേന്ദ്രം തിരിച്ചടച്ചതായും ഈ സാമ്പത്തിക വര്‍ഷം 14,000 കോടി രൂപ നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കി, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വായ്പ തുകയുടെ തിരിച്ചടവ് ആരംഭിക്കുമെന്നും 2026 മാര്‍ച്ച് വരെ ഇത് തുടരുമെന്നും കേന്ദ്രം അറിയിച്ചു. ഇത്തരം വാദങ്ങള്‍ ഉന്നയിച്ച് ജിഎസ്ടി നഷ്ടപരിഹാരം തുടരാനുള്ള സംസ്ഥാനങ്ങള്‍ളുടെ ആവശ്യത്തെ കേന്ദ്രം ശക്തമായി എതിര്‍ക്കനുള്ള സാധ്യതയുണ്ട്.
സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് 2022 ജൂണില്‍ അവസാനിക്കുമെന്ന് 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വരുമാനനഷ്ടം നികത്താന്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ വാങ്ങിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ആഡംബര, ഡീമെറിറ്റ് സാധനങ്ങള്‍ക്ക് ഈടാക്കുന്ന നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച് വരെ തുടരുമെന്നും കേന്ദ്രം അറിയിച്ചു. 2022 മെയ് 31 വരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ മുഴുവന്‍ തുകയും കേന്ദ്രം പുറത്തുവിട്ടു.