image

28 Jun 2022 5:16 AM IST

Economy

ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് അധിപൻ പല്ലോന്‍ജി മിസ്ത്രി അന്തരിച്ചു

MyFin Desk

ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് അധിപൻ പല്ലോന്‍ജി മിസ്ത്രി അന്തരിച്ചു
X

Summary

ഏഷ്യയിലുടനീളം ആഡംബര ഹോട്ടലുകളും, സ്റ്റേഡിയങ്ങളും, കൊട്ടാരങ്ങളും, ഫാക്ടറികളും നിര്‍മ്മിച്ച ഇന്ത്യന്‍ വംശജനായ കോടീശ്വരന്‍ പല്ലോന്‍ജി മിസ്ത്രി മുംബൈയില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന മിസ്ത്രിയും കുടുംബവും ഇന്ന് അന്‍പതിലധികം രാജ്യങ്ങളിലായി 50,000-ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കി വരുന്നു. മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം, മുംബൈ ഒബ്റോയ് ഹോട്ടൽ, ഒമാന്‍ സുല്‍ത്താന് വേണ്ടി നിർമ്മിച്ച നീലയും സ്വര്‍ണ്ണവും കലര്‍ന്ന അല്‍ ആലം കൊട്ടാരം എന്നിവ ഇവരുടെ […]


ഏഷ്യയിലുടനീളം ആഡംബര ഹോട്ടലുകളും, സ്റ്റേഡിയങ്ങളും, കൊട്ടാരങ്ങളും, ഫാക്ടറികളും നിര്‍മ്മിച്ച ഇന്ത്യന്‍ വംശജനായ കോടീശ്വരന്‍ പല്ലോന്‍ജി മിസ്ത്രി മുംബൈയില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന മിസ്ത്രിയും കുടുംബവും ഇന്ന് അന്‍പതിലധികം രാജ്യങ്ങളിലായി 50,000-ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കി വരുന്നു.

മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം, മുംബൈ ഒബ്റോയ് ഹോട്ടൽ, ഒമാന്‍ സുല്‍ത്താന് വേണ്ടി നിർമ്മിച്ച നീലയും സ്വര്‍ണ്ണവും കലര്‍ന്ന അല്‍ ആലം കൊട്ടാരം എന്നിവ ഇവരുടെ പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം മിസ്ത്രിയ്ക്ക് ഏകദേശം 29 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഇത് അദ്ദേഹത്തെ ഇന്ത്യയിലെയും, യൂറോപ്പിലെയും ഏറ്റവും സമ്പന്നരില്‍ ഒരാളാക്കി.

അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ റിയല്‍ എസ്റ്റേറ്റ്, ജലം, ഊര്‍ജം, സാമ്പത്തിക സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മയായി ബിസിനസ്സ് വളര്‍ന്നു. ഫോര്‍ബ്സ് ആന്‍ഡ് കമ്പനി ലിമിറ്റഡിന്റെ ഓഹരിയിലൂടെ ടെക്സ്‌റ്റൈല്‍, എഞ്ചിനീയറിംഗ്, ഹോം അപ്ലയന്‍സ്, ഷിപ്പിംഗ് വ്യവസായങ്ങള്‍ എന്നിവയിലേക്ക് കടന്നു ചെല്ലാന്‍ കമ്പനിക്ക് സാധിച്ചു. കൂടാതെ, അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം ഇവര്‍ കൈവശം വച്ചിരുന്നു.

ഡബ്ലിനില്‍ ജനിച്ച പാറ്റ്സി പെരിന്‍ ദുബാഷുമായുള്ള വിവാഹത്തിലൂടെ 2003-ല്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ഐറിഷ് പൗരനായി. കുടുംബ സമ്പത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത് ടാറ്റ സണ്‍സിലെ അവരുടെ 18.5 ശതമാനം നിക്ഷേപങ്ങളിൽ നിന്നാണ്.