image

2 July 2022 4:57 AM IST

Lifestyle

ഇന്ത്യ- ഇയു വ്യാപാര കരാറിന്റെ ആദ്യ ചര്‍ച്ചകള്‍ അവസാനിച്ചു

MyFin Desk

ഇന്ത്യ- ഇയു വ്യാപാര കരാറിന്റെ ആദ്യ ചര്‍ച്ചകള്‍ അവസാനിച്ചു
X

Summary

 ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇയു) തമ്മിലുള്ള സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിനുവേണ്ടിയുള്ള ആദ്യ റൗണ്ട് ചര്‍ച്ചകള്‍ സമാപിച്ചു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു വിഭാഗവും വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. വ്യാപാരം, നിക്ഷേപങ്ങള്‍ പ്രാദേശിക പരാമായ വിഷയങ്ങള്‍ എന്നിവ നിര്‍ദ്ദിഷ്ട കരാറില്‍ ഉള്‍പ്പെടുന്നു. 2007 ല്‍ ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ഉടമ്പടിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഓട്ടോമൊബൈല്‍, സ്പിരിറ്റ് എന്നിവയുടെ കസ്റ്റംസ് തീരുവ  എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും ഒരു കരാറിലെത്താന്‍ […]


ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇയു) തമ്മിലുള്ള സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിനുവേണ്ടിയുള്ള ആദ്യ റൗണ്ട് ചര്‍ച്ചകള്‍ സമാപിച്ചു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു വിഭാഗവും വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. വ്യാപാരം, നിക്ഷേപങ്ങള്‍ പ്രാദേശിക പരാമായ വിഷയങ്ങള്‍ എന്നിവ നിര്‍ദ്ദിഷ്ട കരാറില്‍ ഉള്‍പ്പെടുന്നു.
2007 ല്‍ ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ഉടമ്പടിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഓട്ടോമൊബൈല്‍, സ്പിരിറ്റ് എന്നിവയുടെ കസ്റ്റംസ് തീരുവ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും ഒരു കരാറിലെത്താന്‍ പരാജയപ്പെട്ടതിനാല്‍ 2013 ല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-22 ല്‍ ഏകദേശം 65 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം ഇറക്കുമതി മൊത്തം 51.4 ബില്യണ്‍ ഡോളറായി.
അതത് പ്രദേശത്തെ ഒരു കാര്‍ഷിക, പ്രകൃതി വിഭവങ്ങളില്‍ നിന്നും നിര്‍മ്മിച്ച കരകൗശലവസ്തുക്കളും വ്യാവസായിക വസ്തുക്കളാണ് ഗിയോഗ്രാപിക്കല്‍ ഇന്‍ഡിക്കേഷന്‍സ്. 27 രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്പ്യന്‍ യൂണിയന്‍.