image

5 July 2022 6:31 AM GMT

Forex

രൂപ റെക്കോര്‍ഡ് തകർച്ചയിലേക്ക്; ഇന്ന് 41 പൈസ ഇടിഞ്ഞ് 79.36 ലെത്തി

Thomas Cherian K

രൂപ റെക്കോര്‍ഡ് തകർച്ചയിലേക്ക്; ഇന്ന് 41 പൈസ ഇടിഞ്ഞ് 79.36 ലെത്തി
X

Summary

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ഇന്ന് മൂല്യം 41 പൈസ ഇടിഞ്ഞ് 79.36 ആയി. ഇന്റര്‍ബാങ്ക് ഫോറെക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.04 ആയിരുന്നു രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടായില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ […]


മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ഇന്ന് മൂല്യം 41 പൈസ ഇടിഞ്ഞ് 79.36 ആയി. ഇന്റര്‍ബാങ്ക് ഫോറെക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.04 ആയിരുന്നു രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടായില്ല.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുകയാണ്.

പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എഫ്എംസിജി, ബാങ്കിംഗ്, ഐടി ഓഹരികളിലെ അവസാന ഘട്ട വില്‍പ്പനയും, യൂറോപ്യന്‍ വിപണികളിലെ മോശം തുടക്കവുമാണ് നഷ്ടത്തിലേക്ക് നയിച്ചത്.

സെന്‍സെക്സ് 100.42 പോയിന്റ് താഴ്ന്ന് 53,134.35 ലും, നിഫ്റ്റി 24.50 പോയിന്റ് നഷ്ടത്തില്‍ 15,810.85 ലും ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 631.16 പോയിന്റ് ഉയര്‍ന്ന് 53,865.93 ല്‍ എത്തിയിരുന്നു.

ഐടിസി, വിപ്രോ, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. എന്നാല്‍, പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ഹീന്ദുസ്ഥാന്‍ യുണീലിവര്‍, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.