11 July 2022 12:27 PM IST
Summary
ഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് ജൂണ്‍ പാദത്തില്‍ 10,700 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് . ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ കുതിച്ചുയര്‍ന്നപ്പോള്‍ പെട്രോള്‍, ഡീസല്‍ വില പുതുക്കിയില്ലെന്നും ഇത് വിപണന നഷ്ടത്തിലേക്ക് കമ്പനികളെ നയിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ റീട്ടെയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് എണ്ണ വിപണന കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയാണ്. […]
ഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് ജൂണ്‍ പാദത്തില്‍ 10,700 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് . ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ കുതിച്ചുയര്‍ന്നപ്പോള്‍ പെട്രോള്‍, ഡീസല്‍ വില പുതുക്കിയില്ലെന്നും ഇത് വിപണന നഷ്ടത്തിലേക്ക് കമ്പനികളെ നയിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
രാജ്യത്തെ റീട്ടെയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് എണ്ണ വിപണന കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയാണ്. അസംസ്‌കൃത എണ്ണയെ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനമാക്കി മാറ്റുന്ന റിഫൈനറികളും അവര്‍ക്കുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
