image

11 July 2022 6:11 AM GMT

Banking

ജര്‍മ്മനി ആസ്ഥാനമായുള്ള ഹോക്രെയിനര്‍  വിപ്രോ ഏറ്റെടുക്കും

MyFin Desk

ജര്‍മ്മനി ആസ്ഥാനമായുള്ള ഹോക്രെയിനര്‍  വിപ്രോ ഏറ്റെടുക്കും
X

Summary

ബംഗളൂരു: വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗിന്റെ (ഒരു വിപ്രോ എന്റര്‍പ്രൈസസ് സ്ഥാപനം) വ്യാവസായിക ഓട്ടോമേഷന്‍ ബിസിനസ്സായ വിപ്രോ പരി ജര്‍മ്മനിയിലെ ഫ്രെയിലാസിംഗ് ആസ്ഥാനമായുള്ള ഹോക്രെയ്നര്‍ ജിഎംബിഎച്ച് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതായി അറിയിച്ചു. ഹോക്രെയ്നര്‍ ജിഎംബിഎച്ച് 1973 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 130 ഓളം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ടെന്നും ബെംഗളൂരു ആസ്ഥാനമായ വിപ്രോ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി ആഗോള ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ക്കായി ഓട്ടോമേഷന്‍ സാങ്കേതികവിദ്യയുടെയും അസംബ്ലി സംവിധാനങ്ങളുടെയും ഒരു പ്രധാന വിതരണക്കാരാണ് ഹോക്രെയ്നര്‍ ജിഎംബിഎച്ച്. മറ്റ് വാഹനേതര മേഖലകളിലും ഹോക്രെയ്നറിന് […]


ബംഗളൂരു: വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗിന്റെ (ഒരു വിപ്രോ എന്റര്‍പ്രൈസസ് സ്ഥാപനം) വ്യാവസായിക ഓട്ടോമേഷന്‍ ബിസിനസ്സായ വിപ്രോ പരി ജര്‍മ്മനിയിലെ ഫ്രെയിലാസിംഗ് ആസ്ഥാനമായുള്ള ഹോക്രെയ്നര്‍ ജിഎംബിഎച്ച് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതായി അറിയിച്ചു. ഹോക്രെയ്നര്‍ ജിഎംബിഎച്ച് 1973 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 130 ഓളം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ടെന്നും ബെംഗളൂരു ആസ്ഥാനമായ വിപ്രോ പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി ആഗോള ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ക്കായി ഓട്ടോമേഷന്‍ സാങ്കേതികവിദ്യയുടെയും അസംബ്ലി സംവിധാനങ്ങളുടെയും ഒരു പ്രധാന വിതരണക്കാരാണ് ഹോക്രെയ്നര്‍ ജിഎംബിഎച്ച്. മറ്റ് വാഹനേതര മേഖലകളിലും ഹോക്രെയ്നറിന് കാര്യമായ സാന്നിധ്യമണ്ട്. ഏകദേശം 1,300 ജീവനക്കാരും ആഗോള സാന്നിധ്യവുമുള്ള വിപ്രോ പരിയെ സംബന്ധിച്ചിടത്തോളം ഈ ഏറ്റെടുക്കല്‍ യൂറോപ്പിലെ ഗ്രൂപ്പിന്റെ തന്ത്രപരമായ വികസനത്തിലെ ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.