image

12 July 2022 6:16 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍
X

Summary

കൊച്ചി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍ തുടരുന്നു. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ താഴ്ന്ന് 79.60ല്‍ എത്തി. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 79.66 എന്ന നിലയിലേക്ക് താഴ്ന്നു. തിങ്കളാഴ്ച്ച രൂപയുടെ മൂല്യം 22 പൈസ താഴ്ന്ന് 79.48ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.55 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. എന്നാല്‍ […]


കൊച്ചി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍ തുടരുന്നു. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ താഴ്ന്ന് 79.60ല്‍ എത്തി. ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 79.66 എന്ന നിലയിലേക്ക് താഴ്ന്നു. തിങ്കളാഴ്ച്ച രൂപയുടെ മൂല്യം 22 പൈസ താഴ്ന്ന് 79.48ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.55 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.

ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവുണ്ടായതിനാല്‍ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക് പോയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടാക്കിയെന്ന് ഏതാനും ദിവസം മുന്‍പ് ആര്‍ബിഐ റിപ്പോര്‍ട്ട് വന്നിരുന്നു. ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ കുറവാണ് വിദേശ നാണ്യ ശേഖരത്തിലുണ്ടായത്.