image

14 July 2022 5:44 AM GMT

Banking

തേനും, പഴച്ചാറും ഹിമാലയന്‍ ബ്രാന്‍ഡിൽ ഉൾപ്പെടുത്തി ടാറ്റാ

MyFin Desk

തേനും, പഴച്ചാറും ഹിമാലയന്‍ ബ്രാന്‍ഡിൽ ഉൾപ്പെടുത്തി ടാറ്റാ
X

Summary

 പ്രീമിയം കുടിവെള്ള ബ്രാന്‍ഡായ ഹിമാലയന്‍ വിഭാഗത്തിലേയ്ക്ക് പുതിയ ഉത്പന്നങ്ങളുമായി ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട് (ടിസിപിഎല്‍).  തേനും, പഴച്ചാറുകളുമാണ് പ്രിസര്‍വേറ്റീവ് സെഗ്മെന്റിലെ പുതിയ ഉത്പന്നങ്ങള്‍. അറിയപ്പെടുന്ന വാട്ടര്‍ ബ്രാന്‍ഡാണ് ഹിമാലയൻ. ഹിമാലയത്തിന്റെ താഴ്വരയിലെ ഉറവിടത്തില്‍ നിന്ന് നേരിട്ട് കുപ്പിയിലാകുന്ന പ്രകൃതിദത്ത മിനറല്‍ വാട്ടറാണ് ഹിമാലയന്‍ കുടിവെള്ളമെന്നാണ് കമ്പനിയുടെ അവകാശം. ഉത്പന്ന പോര്‍ട്ട്ഫോളിയോയെ പുതിയ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും തിരഞ്ഞെടുത്ത പ്രീമിയം ഔട്ട്ലെറ്റുകളില്‍ ഇന്ത്യ മുഴുവനും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. സ്‌ട്രോബെറി, ആപ്രിക്കോട്ട്, ബ്ലാക്ക് ചെറി, ആപ്പിള്‍ കറുവപ്പട്ട, മൂന്ന് ഫ്രൂട്ട് […]


പ്രീമിയം കുടിവെള്ള ബ്രാന്‍ഡായ ഹിമാലയന്‍ വിഭാഗത്തിലേയ്ക്ക് പുതിയ ഉത്പന്നങ്ങളുമായി ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട് (ടിസിപിഎല്‍). തേനും, പഴച്ചാറുകളുമാണ് പ്രിസര്‍വേറ്റീവ് സെഗ്മെന്റിലെ പുതിയ ഉത്പന്നങ്ങള്‍.
അറിയപ്പെടുന്ന വാട്ടര്‍ ബ്രാന്‍ഡാണ് ഹിമാലയൻ. ഹിമാലയത്തിന്റെ താഴ്വരയിലെ ഉറവിടത്തില്‍ നിന്ന് നേരിട്ട് കുപ്പിയിലാകുന്ന പ്രകൃതിദത്ത മിനറല്‍ വാട്ടറാണ് ഹിമാലയന്‍ കുടിവെള്ളമെന്നാണ് കമ്പനിയുടെ അവകാശം. ഉത്പന്ന പോര്‍ട്ട്ഫോളിയോയെ പുതിയ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും തിരഞ്ഞെടുത്ത പ്രീമിയം ഔട്ട്ലെറ്റുകളില്‍ ഇന്ത്യ മുഴുവനും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി.
സ്‌ട്രോബെറി, ആപ്രിക്കോട്ട്, ബ്ലാക്ക് ചെറി, ആപ്പിള്‍ കറുവപ്പട്ട, മൂന്ന് ഫ്രൂട്ട് മാര്‍മാലേഡ് എന്നിങ്ങനെ അഞ്ച് രുചികളില്‍ ഇവ ലഭ്യമാകുമെന്ന് ടിസിപിഎല്‍ അറിയിച്ചു. ഹിമാലയന്‍ മേഖലകളില്‍ നിന്ന് ശേഖരിക്കുന്ന ഫലങ്ങള്‍ ശേഖരിച്ചുള്ള പഴച്ചാണ് നിര്‍മ്മാണം പ്രാദേശിക സമൂഹത്തിന്റെ ഉന്നമനം കൂടി ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു.
പരമ്പരാഗത തേനീച്ച വളര്‍ത്തല്‍ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ടാറ്റ ട്രസ്റ്റിന്റെ അസോസിയേറ്റ് ഓര്‍ഗനൈസേഷനായ 'പഹാഡി ഉത്പാഡ്' എന്ന സ്ഥാപനത്തില്‍ നിന്നാണ് തേന്‍ ശേഖരിക്കുന്നത്. ഹിമാലയന്‍ തേനിന് 250 ഗ്രാം പായ്ക്കിന് 300 രൂപയ്ക്കും പ്രിസര്‍വുകള്‍ 450 ഗ്രാം പായ്ക്കിന് 425 രൂപയ്ക്കും ലഭിക്കും.