image

14 July 2022 5:36 AM GMT

Banking

ഭക്ഷ്യ ഉത്പന്ന രംഗത്തേക്ക് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍

MyFin Desk

ഭക്ഷ്യ ഉത്പന്ന രംഗത്തേക്ക് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍
X

Summary

 ഇന്ത്യന്‍ വിപണിയിലെ പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്ന രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ് എഫ്എംസിജി സ്ഥാപനമായ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്. ലഘുഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-ഈറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളുമായി വിപണിയില്‍ 'പ്രധാന പങ്കാളിയാകാന്‍' ലക്ഷ്യമിടുകയാണ് തങ്ങളെന്ന് റിഷാദ് പ്രേംജിയുടെ നേതൃത്വത്തിലുള്ള വിപ്രോ എന്റര്‍പ്രൈസസ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസിന്റെ ഇന്ത്യ  സാര്‍ക്ക് തലവന്‍ അനില്‍ ചുഗിനെ ഫുഡ്‌സ് ബിസിനസ്സിന്റെ തലവനായി കമ്പനി നിയമിച്ചു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിപ്രോ […]


ഇന്ത്യന്‍ വിപണിയിലെ പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്ന രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ് എഫ്എംസിജി സ്ഥാപനമായ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്. ലഘുഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-ഈറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളുമായി വിപണിയില്‍ 'പ്രധാന പങ്കാളിയാകാന്‍' ലക്ഷ്യമിടുകയാണ് തങ്ങളെന്ന് റിഷാദ് പ്രേംജിയുടെ നേതൃത്വത്തിലുള്ള വിപ്രോ എന്റര്‍പ്രൈസസ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസിന്റെ ഇന്ത്യ സാര്‍ക്ക് തലവന്‍ അനില്‍ ചുഗിനെ ഫുഡ്‌സ് ബിസിനസ്സിന്റെ തലവനായി കമ്പനി നിയമിച്ചു.
2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് 8,634 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. പേഴ്സണല്‍ വാഷ് ഉത്പന്നങ്ങള്‍, ടോയ്ലറ്ററികള്‍, ഫേഷ്യല്‍ കെയര്‍, വെല്‍നസ്, ഹോം കെയര്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഗാര്‍ഹികവും വാണിജ്യപരവുമായ ലൈറ്റിംഗ് എന്നിവയുടെ നിര്‍മ്മാണമാണ് കമ്പനി നടത്തുന്നത്. ഇന്ത്യയെ കൂടാതെ തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റ് വിപണികളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.