image

15 July 2022 10:59 AM IST

Gold

സ്വര്‍ണവില: പവന് 320 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണവില: പവന് 320 രൂപ കുറഞ്ഞു
X

Summary

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 37,200 രൂപയില്‍ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4,650 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില (22 കാരറ്റ്). 24 കാരറ്റ് സ്വര്‍ണം പവന് 344 രൂപ കുറഞ്ഞ് 40,584 രൂപയായി. ഗ്രാമിന് 43 രൂപ കുറഞ്ഞ് 5,037 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 37,520 രൂപയിലെത്തിയിരുന്നു (22 കാരറ്റ്). ഇന്ന് വെള്ളി വില ഗ്രാമിന് 1.90 രൂപ കുറഞ്ഞ് […]


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 37,200 രൂപയില്‍ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4,650 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില (22 കാരറ്റ്). 24 കാരറ്റ് സ്വര്‍ണം പവന് 344 രൂപ കുറഞ്ഞ് 40,584 രൂപയായി. ഗ്രാമിന് 43 രൂപ കുറഞ്ഞ് 5,037 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 37,520 രൂപയിലെത്തിയിരുന്നു (22 കാരറ്റ്).

ഇന്ന് വെള്ളി വില ഗ്രാമിന് 1.90 രൂപ കുറഞ്ഞ് 60.40ല്‍ എത്തി. 8 ഗ്രാമിന് 15.20 രൂപ വര്‍ധിച്ച് 493.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 79.95ലേക്ക് എത്തി. ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് തകര്‍ച്ചയിലൂടെയാണ് രൂപയുടെ മൂല്യം കടന്നു പോകുന്നത്. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്.

ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ സെന്‍സെക്‌സ് 339.81 പോയിന്റ് ഉയര്‍ന്നു. ഇതോടെ നാലു ദിവസത്തെ ഇടിവിനു ശേഷം ആദ്യഘട്ട വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ തിരിച്ചുവന്നു. രാവിലെ 11 മണിയോടെ, സെന്‍സെക്സ് 77 പോയിന്റ് നേട്ടത്തില്‍ 53,493.19 ലേക്കും, നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 15,968.90 ലേക്കും എത്തി. സെന്‍സെക്‌സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, നെസ്ലെ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.