image

17 July 2022 2:51 AM GMT

News

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍: 28ന് ശേഷമെങ്കില്‍ പിഴയടയ്ക്കണം

MyFin Desk

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍: 28ന് ശേഷമെങ്കില്‍ പിഴയടയ്ക്കണം
X

Summary

കൊച്ചി: ഈ മാസം 28ന് ശേഷവും ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ അടയ്ക്കാത്ത (കോംപസിഷന്‍ സ്‌കീമില്‍ ചേര്‍ന്നവര്‍) വ്യാപാരികള്‍ ദിവസം 50 രൂപ എന്ന കണക്കില്‍ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. റിട്ടേണ്‍ അടയ്ക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30ല്‍ നിന്നും ജൂലൈ 28ലേക്ക് നീട്ടുകയായിരുന്നു. റെഗുലര്‍ വ്യാപാരികള്‍ക്ക് (കോംപസിഷന്‍ സ്‌കീമില്‍ അംഗമാകാത്തവര്‍) റിട്ടേണ്‍ അടയ്ക്കാന്‍ ഡിസംബര്‍ 31 വരെ സമയമുണ്ട്. ജിഎസ്ടിആര്‍ 9 ഫോമിലാണ് വാര്‍ഷിക റിട്ടേണ്‍ നല്‍കേണ്ടത്. റെഗുലര്‍ വ്യാപാരികളില്‍ 2 കോടി വരെ വാര്‍ഷിക […]


കൊച്ചി: ഈ മാസം 28ന് ശേഷവും ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ അടയ്ക്കാത്ത (കോംപസിഷന്‍ സ്‌കീമില്‍ ചേര്‍ന്നവര്‍) വ്യാപാരികള്‍ ദിവസം 50 രൂപ എന്ന കണക്കില്‍ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. റിട്ടേണ്‍ അടയ്ക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30ല്‍ നിന്നും ജൂലൈ 28ലേക്ക് നീട്ടുകയായിരുന്നു. റെഗുലര്‍ വ്യാപാരികള്‍ക്ക് (കോംപസിഷന്‍ സ്‌കീമില്‍ അംഗമാകാത്തവര്‍) റിട്ടേണ്‍ അടയ്ക്കാന്‍ ഡിസംബര്‍ 31 വരെ സമയമുണ്ട്.

ജിഎസ്ടിആര്‍ 9 ഫോമിലാണ് വാര്‍ഷിക റിട്ടേണ്‍ നല്‍കേണ്ടത്. റെഗുലര്‍ വ്യാപാരികളില്‍ 2 കോടി വരെ വാര്‍ഷിക വിറ്റുവരവ് ഉള്ളവര്‍ക്ക് റിട്ടേണ്‍ അടയ്‌ക്കേണ്ട. കോംപസിഷന്‍ സ്‌കീമില്‍ ചേര്‍ന്ന വ്യാപാരികള്‍ ജിഎസ്ടിആര്‍ 4 ഫോമിലാണ് റിട്ടേണ്‍ നല്‍കേണ്ടത്. ഒന്നരക്കോടി രൂപയാണ് അവരുടെ പരിധി.

വിറ്റുവരവ് ഒന്നരക്കോടിയില്‍ കൂടിയാല്‍ അവര്‍ റെഗുലര്‍ വ്യാപാരി വിഭാഗത്തിലേക്കു മാറണം. ജിഎസ്ടിആര്‍ 9 ഫോമില്‍ വാര്‍ഷിക റിട്ടേണ്‍ നല്‍കണം. കോംപസിഷന്‍ സ്‌കീമില്‍ ചേര്‍ന്നവരില്‍ ഒരേ സാമ്പത്തിക വര്‍ഷം തന്നെ വിറ്റുവരവ് ഒന്നര കോടിയില്‍ താഴെയും മുകളിലും ആയിട്ടുണ്ടെങ്കില്‍ അവര്‍ 2 റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഒന്നരക്കോടിയില്‍ താഴെയുണ്ടായിരുന്ന കാലയളവിലേക്ക് ജിഎസ്ടി 4 ഫോം, അതിനു മുകളില്‍ വിറ്റുവരവു നേടിയ കാലത്തേക്ക് ജിഎസ്ടി 9 ഫോം എന്നിവയാണ് ഉപയോഗിക്കേണ്ടത്.

ജിഎസ്ടി ഫോം: മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം തേടി ധനമന്ത്രാലയം

പ്രതിമാസ ജിഎസ്ടി ഫോമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി വ്യവസായങ്ങളുടെ അഭിപ്രായം തേടി ധനമന്ത്രാലയം. സെപ്റ്റംബര്‍ 15-നകം വ്യവസായങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണം. കഴിഞ്ഞ മാസം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍, ജിഎസ്ടിആര്‍ - 3ബിയിലോ പ്രതിമാസ നികുതി പേയ്‌മെന്റ് ഫോമിലോ വരുത്തിയ മാറ്റങ്ങളില്‍ നിര്‍ദ്ദേശtaങ്ങളും മറ്റും തേടുന്നതിന് പൊതു അഭിപ്രായത്തിനായി ഓഹരിപങ്കാളികളുടെ മുന്നില്‍ വയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

2022 സെപ്റ്റംബര്‍ 15-നകം gstpolicywing-cbic@gov.in എന്ന വിലാസത്തില്‍ വിഷയത്തിന് അന്തിമരൂപം നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. കെപിഎംജി ഇന്ത്യയിലെ നികുതി പങ്കാളിയായ അഭിഷേക് ജെയിന്‍ പറയുന്നതനുസരിച്ച്, ജിഎസ്ടിആര്‍-3ബി എന്നത് ഒരു നിശ്ചിത മാസത്തേക്കുള്ള ഔട്ട്ഗോയിംഗ്, ഇന്‍കമിംഗ് സപ്ലൈസ് സംഗ്രഹിക്കുന്ന റിട്ടേണ്‍ ഫോമാണ്.

ബിസിനസ്സിന്റെയും വ്യവസായത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ ജിഎസ്ടിആര്‍-3ബി ഭേദഗതി, നെഗറ്റീവ് മൂല്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്, യോഗ്യതയില്ലാത്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയുടെ വ്യക്തത എന്നിവ അനുവദിച്ചേക്കാം.