image

20 July 2022 1:11 AM GMT

Banking

ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഒന്നാം പാദ അറ്റാദായം 80 % ഉയര്‍ന്ന് 349 കോടിയായി

MyFin Desk

ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഒന്നാം പാദ  അറ്റാദായം  80 % ഉയര്‍ന്ന് 349 കോടിയായി
X

Summary

 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം 80 ശതമാനം വര്‍ധിച്ച് 349 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 194 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 80.1 ശതമാനം വര്‍ധിച്ച് 465 കോടി രൂപയായി. മൂലധന നേട്ടം 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 32 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്ത പ്രീമിയം വരുമാനം […]


ജൂണില്‍ അവസാനിച്ച പാദത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം 80 ശതമാനം വര്‍ധിച്ച് 349 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 194 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 80.1 ശതമാനം വര്‍ധിച്ച് 465 കോടി രൂപയായി. മൂലധന നേട്ടം 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 32 കോടി രൂപയായിരുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്ത പ്രീമിയം വരുമാനം (ജിഡിപിഐ) 28.2 ശതമാനം ഉയര്‍ന്ന് 5,370 കോടി രൂപയായതായി ഐസിഐസിഐ ലൊംബാര്‍ഡ് അറിയിച്ചു. 2021-22ലെ ഇതേ പാദത്തിലെ ജിഡിപിഐ 4,188 കോടി രൂപയായിരുന്നു. 2022 ജൂണ്‍ 30ന് കമ്പനിയുടെ സോള്‍വന്‍സി റേഷ്യോ 2.61 മടങ്ങ് ആയിരുന്നുവെന്നു. റിട്ടേണ്‍ ഓണ്‍ ആവറേജ് ഇക്വിറ്റി (ROAE) മുന്‍വര്‍ഷത്തെ 9.4 ശതമാനത്തില്‍ നിന്ന് അവലോകന കാലയളവില്‍ 15 ശതമാനമായിരുന്നു. മോട്ടോര്‍ ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, വിള ഇന്‍ഷുറന്‍സ്, വ്യക്തിഗത ഇന്‍ഷുറന്‍സ് അപകട ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ ഇന്‍ഷുറന്‍സുകള്‍ ഐസിഐസിഐ ലൊംബാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.