21 July 2022 11:44 AM IST
Summary
ഡെല്‍ഹി: കിട്ടാക്കടം കുറഞ്ഞതിനെ തുടര്‍ന്ന് 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കാത്തലിക് സിറിയന്‍ ബാങ്കിന്റെ (സിഎസ്ബി) അറ്റാദായം 88 ശതമാനം വര്‍ധിച്ച് 115 കോടി രൂപയായി. ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ അറ്റാദായം 61 കോടി രൂപയായിരുന്നു. ഒന്നാം പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 571.53 കോടി രൂപയില്‍ നിന്ന് 590.78 കോടി രൂപയിലേക്ക് ഉയര്‍ന്നതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) […]
ഡെല്‍ഹി: കിട്ടാക്കടം കുറഞ്ഞതിനെ തുടര്‍ന്ന് 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കാത്തലിക് സിറിയന്‍ ബാങ്കിന്റെ (സിഎസ്ബി) അറ്റാദായം 88 ശതമാനം വര്‍ധിച്ച് 115 കോടി രൂപയായി. ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ അറ്റാദായം 61 കോടി രൂപയായിരുന്നു. ഒന്നാം പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 571.53 കോടി രൂപയില്‍ നിന്ന് 590.78 കോടി രൂപയിലേക്ക് ഉയര്‍ന്നതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 4.88 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ 30 വരെ മൊത്ത വായ്പകളുടെ 1.79 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തിയും മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനത്തില്‍ രേഖപ്പെടുത്തിയ 3.21 ശതമാനത്തില്‍ നിന്ന് 0.60 ശതമാനമായി കുറഞ്ഞു.
നികുതിക്കും അടിയന്തരഘട്ടങ്ങള്‍ക്കും മറ്റുമായി നീക്കി വച്ചിരുന്ന തുക മുന്‍ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 93 കോടിയില്‍ നിന്ന് 1.68 കോടി രൂപയായി കുറഞ്ഞു. ആദ്യ പാദത്തിലെ അറ്റ പലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 267.75 കോടി രൂപയില്‍ നിന്ന് 310.69 കോടി രൂപയായി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 2022 ജൂണ്‍ 30 വരെ 25.46 ശതമാനമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
