image

21 July 2022 9:11 AM IST

Banking

പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ ജിഎസ്ടി പിന്‍വലിക്കണം: സിഎഐടി

MyFin Desk

പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ ജിഎസ്ടി പിന്‍വലിക്കണം: സിഎഐടി
X

Summary

 പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ ഭക്ഷണ സാധനങ്ങളുടെ 5 ശതമാനം ജിഎസ്ടി പിന്‍വലിക്കണമെന്ന് വ്യാപാരി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആവശ്യപ്പെട്ടു. ഈ തീരുമാനം പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും അനാവശ്യ ഭാരം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം സംഘടന മുന്നോട്ട് വച്ചത്. ആവശ്യം ഉന്നയിച്ചുകൊണ്ട് സിഎഐടി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ധനമന്ത്രിമാര്‍ക്കും കത്തയച്ചു. ബ്രാന്‍ഡ് ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ നികുതിയും പിന്‍വലിക്കാന്‍ ആവശ്യമായ തീരുമാനം എടുക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ അടിയന്തര യോഗം വിളിക്കണമെന്ന് […]


പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ ഭക്ഷണ സാധനങ്ങളുടെ 5 ശതമാനം ജിഎസ്ടി പിന്‍വലിക്കണമെന്ന് വ്യാപാരി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആവശ്യപ്പെട്ടു. ഈ തീരുമാനം പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും അനാവശ്യ ഭാരം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം സംഘടന മുന്നോട്ട് വച്ചത്. ആവശ്യം ഉന്നയിച്ചുകൊണ്ട് സിഎഐടി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ധനമന്ത്രിമാര്‍ക്കും കത്തയച്ചു.
ബ്രാന്‍ഡ് ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ നികുതിയും പിന്‍വലിക്കാന്‍ ആവശ്യമായ തീരുമാനം എടുക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ അടിയന്തര യോഗം വിളിക്കണമെന്ന് വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു. 100 ഗ്രാം വരെയുള്ള ചെറിയ ഇനം പോലും പാക്ക് ചെയ്ത് വില്‍ക്കുന്നതിനാല്‍ പാക്ക് ചെയ്യാതെ ലൂസായി പല സാധനങ്ങളും നിലവില്‍ രാജ്യത്ത് വില്‍ക്കാനാകുന്നില്ലെന്ന് സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. ഒറ്റ പാക്കിംഗില്‍ 25 കിലോയില്‍ കൂടുതലുള്ള സാധനങ്ങള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത് സാധാരണക്കാര്‍ക്കോ ചെറുകിട വ്യാപാരികള്‍ക്കോ പ്രയോജനം നല്‍കില്ലെന്ന് വ്യാപാരി സംഘടന അറിയിച്ചു.