image

22 July 2022 6:58 AM GMT

Banking

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ അറ്റാദായം 85 ശതമാനം ഇടിഞ്ഞു

MyFin Desk

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ അറ്റാദായം 85 ശതമാനം ഇടിഞ്ഞു
X

Summary

ഡെല്‍ഹി: പ്രധാനമായും ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 85 ശതമാനത്തിലധികം ഇടിഞ്ഞ് 839 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 5,900 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. 2022 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തിലെ 29,100 കോടി രൂപയില്‍ നിന്ന് 38,275 കോടി രൂപയായി ഉയര്‍ന്നു. 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ചെലവ് 20,804 […]


ഡെല്‍ഹി: പ്രധാനമായും ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 85 ശതമാനത്തിലധികം ഇടിഞ്ഞ് 839 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 5,900 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
2022 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തിലെ 29,100 കോടി രൂപയില്‍ നിന്ന് 38,275 കോടി രൂപയായി ഉയര്‍ന്നു. 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ചെലവ് 20,804 കോടി രൂപയില്‍ നിന്ന് 36,977 കോടി രൂപയായി ഉയര്‍ന്നു. ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, സിമന്റ്, പെയിന്റ്സ്, സ്പോര്‍ട്സ്, വെഞ്ച്വര്‍ കാപ്പിറ്റല്‍ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുന്‍നിര ബിസിനസ്സാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍.