image

22 July 2022 6:45 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 79.86ല്‍

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 79.86ല്‍
X

Summary

ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 79.86ല്‍ എത്തി. ഇന്ന് ആഭ്യന്തര ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും, വിദേശ വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതും വിദേശ നിക്ഷേപത്തിന്റെ വരവ് കുറഞ്ഞതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 79.90 എന്ന നിലയിലായിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ ഒരു പൈസ ഇടിഞ്ഞ് 79.86ല്‍ എത്തി. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.86ലേക്ക് ഉയരുകയും 79.92ലേക്ക് താഴുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ച […]


ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 79.86ല്‍ എത്തി. ഇന്ന് ആഭ്യന്തര ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും, വിദേശ വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതും വിദേശ നിക്ഷേപത്തിന്റെ വരവ് കുറഞ്ഞതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 79.90 എന്ന നിലയിലായിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ ഒരു പൈസ ഇടിഞ്ഞ് 79.86ല്‍ എത്തി. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.86ലേക്ക് ഉയരുകയും 79.92ലേക്ക് താഴുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച്ച രൂപയുടെ മൂല്യം എക്കാലത്തേയും കുറഞ്ഞ നിരക്കായ 80.06ല്‍ നിന്നും കരകയറിയിരുന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 0.20 ശതമാനം ഉയര്‍ന്ന് 103.28 ഡോളറില്‍ എത്തിയിരുന്നു. സെന്‍സെക്‌സ് 390.28 പോയിന്റ് (0.70 ശതമാനം) ഉയര്‍ന്നു 56,072.23 ഇത് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 114.20 പോയിന്റ് (0.69 ശതമാനം) നേട്ടത്തില്‍ 16,719.45 ലും ക്ലോസ് ചെയ്തു.