image

23 July 2022 4:03 AM GMT

Banking

യെസ് ബാങ്കിൻറെ ലാഭം 50 % വർദ്ധിച്ചു

MyFin Desk

യെസ് ബാങ്കിൻറെ ലാഭം 50 % വർദ്ധിച്ചു
X

Summary

ഒന്നാം പാദത്തില്‍ യെസ് ബാങ്കിന്റെ നികുതി കഴിച്ചുള്ള ലാഭം 310.63 കോടിയിലെത്തി. തൊട്ട് മുന്‍വര്‍ഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, 206.84 കോടി രൂപയില്‍ നിന്നും 50.17 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആദ്യപാദത്തിലെ അറ്റ പലിശ വരുമാനം (എന്‍ഐഐ) 32 ശതമാനം ഉയര്‍ന്ന് 1,850 കോടി രൂപയായി. ഈ പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 2.4 ശതമാനത്തിലെത്തി. സമാന പാദത്തില്‍ പലിശ ഇതര വരുമാനം 781 കോടി രൂപയാണെന്ന് ബാങ്ക് അറിയിച്ചു.  പലിശ ഇതര വരുമാനം […]


ഒന്നാം പാദത്തില്‍ യെസ് ബാങ്കിന്റെ നികുതി കഴിച്ചുള്ള ലാഭം 310.63 കോടിയിലെത്തി. തൊട്ട് മുന്‍വര്‍ഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, 206.84 കോടി രൂപയില്‍ നിന്നും 50.17 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആദ്യപാദത്തിലെ അറ്റ പലിശ വരുമാനം (എന്‍ഐഐ) 32 ശതമാനം ഉയര്‍ന്ന് 1,850 കോടി രൂപയായി. ഈ പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 2.4 ശതമാനത്തിലെത്തി.
സമാന പാദത്തില്‍ പലിശ ഇതര വരുമാനം 781 കോടി രൂപയാണെന്ന് ബാങ്ക് അറിയിച്ചു. പലിശ ഇതര വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
മാര്‍ച്ചിലെ 13.9 ശതമാനത്തില്‍ നിന്നും അഡ്വാന്‍സുകളുടെ ശതമാനം ഈ പാദത്തില്‍ 13.4 ശതമാനമായി കുറഞ്ഞതിനാല്‍ മൊത്ത നിഷ്‌ക്രിയ ആസ്തിയായി ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു. മുന്‍വര്‍ഷത്തെ ആദ്യപാദത്തില്‍ 15.6 ശതമാനമായിരുന്നു ഇത്. ആര്‍ബിഐയുടെയും ഒൊഹരി ഉടമകളുടേയും അംഗീകാരത്തിന് വിധേയമായി പ്രശാന്ത് കുമാറിനെ മൂന്ന് വര്‍ഷത്തേക്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായി നിയമിക്കാന്‍ പുതിയ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി യെസ്ബാങ്ക് അറിയിച്ചു.