26 July 2022 8:44 AM IST
Summary
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇ-ശ്രം പോര്‍ട്ടലില്‍ അസംഘടിത മേഖലയില്‍ നിന്നുള്ള 28 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തെലി. ജൂലൈ 20 വരെയുള്ള കണക്കുകള്‍ പ്രകാരം 27.99 കോടി ആളുകള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 3.71 കോടി ആളുകള്‍ 50 വയസിന് മുകളിലുള്ളവരാണെന്നും ലോക്‌സഭയില്‍ അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ 47.16 ശതമാനം പുരുഷന്മാരും 52.84 ശതമാനം സ്ത്രീകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അസംഘടിത മേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ […]
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇ-ശ്രം പോര്‍ട്ടലില്‍ അസംഘടിത മേഖലയില്‍ നിന്നുള്ള 28 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തെലി. ജൂലൈ 20 വരെയുള്ള കണക്കുകള്‍ പ്രകാരം 27.99 കോടി ആളുകള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 3.71 കോടി ആളുകള്‍ 50 വയസിന് മുകളിലുള്ളവരാണെന്നും ലോക്‌സഭയില്‍ അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ 47.16 ശതമാനം പുരുഷന്മാരും 52.84 ശതമാനം സ്ത്രീകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ അസംഘടിത മേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ദേശീയ ഡാറ്റാബേസാണ് ഇ-ശ്രം. ഇ-ശ്രം പോര്‍ട്ടല്‍, ഇ-ശ്രം കാര്‍ഡ് തുടങ്ങിയ സേവനങ്ങളിലൂടെയാണ് ഡാറ്റാ ബേസ് വിപുലപ്പെടുത്തുന്നത്. തൊഴിലാളികളുടെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡുമായും ബന്ധിപ്പിക്കും. തൊഴിലാളികളുടെ പേര്, ജോലി, അഡ്രസ്, വിദ്യാഭ്യാസ യോഗ്യത, അവരുടെ സ്‌കില്ലുകള്‍, കുടുംബ വിവരങ്ങള്‍ എന്നിവയെല്ലാം ഡാറ്റബേസില്‍ ഉണ്ടാവും.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ജോലി സാധ്യതകള്‍, വിവിധ സര്‍ക്കാര്‍ സേവനങ്ങളും സഹായങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും അര്‍ഹരിലേക്കെത്തല്‍ തുടങ്ങിയ വിവിധ ലക്ഷ്യങ്ങളാണ് ഇ-ശ്രം പദ്ധതിയിലുള്ളത്. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ആദ്യമായാണ് ഇത്തരം ഒരു ഡാറ്റാ ബേസ് തയ്യാറാകുന്നത്. കുടിയേറ്റ തൊഴിലാളികള്‍ അടക്കം ഇ-ശ്രം പദ്ധതിയുടെ ഭാഗമാകും. രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി 2021 ഓഗസ്റ്റ് 26 നാണ് ഇ-ശ്രം പോര്‍ട്ടല്‍ ആരംഭിച്ചത്. പോര്‍ട്ടലിന് കീഴിലുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
തൊഴിലാളികള്‍ക്ക് പൊതു സേവന കേന്ദ്രങ്ങളിലേക്കോ (സിഎസ്സി) സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക ഓഫീസുകളിലോ പോയി രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക വെബ്‌സൈറ്റ് (https://eshram.gov.in/) വഴി തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയും. ഇ-ശ്രം പോര്‍ട്ടല്‍ നാഷണല്‍ കരിയര്‍ സര്‍വീസസ് (എന്‍സിഎസ്) പോര്‍ട്ടലുമായി സംയോജിപ്പിച്ചത് അടുത്തിടെയാണ്. ഇ-ശ്രംപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരു അസംഘടിത തൊഴിലാളിക്കും എന്‍സിഎസ്ല്‍ ലഭ്യമായ വിവിധ തൊഴിലവസരങ്ങള്‍ക്കായി തിരയാനും അപേക്ഷിക്കാനും സാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
