image

26 July 2022 6:30 AM GMT

Visa and Emigration

താരങ്ങള്‍ക്ക് മാത്രമല്ല നഴ്സുമാര്‍ക്കും ഗോള്‍ഡന്‍ വിസ, യുഎഇയില്‍ റിയല്‍ എസ്റ്റേറ്റ് കുതിപ്പ്

MyFin Desk

താരങ്ങള്‍ക്ക് മാത്രമല്ല നഴ്സുമാര്‍ക്കും ഗോള്‍ഡന്‍ വിസ, യുഎഇയില്‍ റിയല്‍ എസ്റ്റേറ്റ് കുതിപ്പ്
X

Summary

  യുഎഇയിലെ ഇന്ത്യക്കാരടക്കമുള്ള നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച് തുടങ്ങിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ, യുഎഇയില്‍ ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നുവെന്ന സൂചന. യുഎഇയില്‍ നിക്ഷേപം (റിയല്‍ എസ്റ്റേറ്റില്‍) നടത്തുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ എളുപ്പത്തില്‍ ലഭിക്കും. നേരത്തെ 5 മില്യണ്‍ ദിര്‍ഹം (ഏകദേശം 10 കോടി രൂപ) മൂല്യമുള്ള നിക്ഷേപം നടത്തുന്നവര്‍ക്കായിരുന്നു ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ യോഗ്യത കിട്ടുന്നത്. ഇതിപ്പോള്‍ 2 മില്യണ്‍ ദിര്‍ഹമായി (ഏകദേശം 4.3 കോടി രൂപ) കുറച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് […]


യുഎഇയിലെ ഇന്ത്യക്കാരടക്കമുള്ള നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച് തുടങ്ങിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ, യുഎഇയില്‍ ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നുവെന്ന സൂചന. യുഎഇയില്‍ നിക്ഷേപം (റിയല്‍ എസ്റ്റേറ്റില്‍) നടത്തുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ എളുപ്പത്തില്‍ ലഭിക്കും. നേരത്തെ 5 മില്യണ്‍ ദിര്‍ഹം (ഏകദേശം 10 കോടി രൂപ) മൂല്യമുള്ള നിക്ഷേപം നടത്തുന്നവര്‍ക്കായിരുന്നു ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ യോഗ്യത കിട്ടുന്നത്. ഇതിപ്പോള്‍ 2 മില്യണ്‍ ദിര്‍ഹമായി (ഏകദേശം 4.3 കോടി രൂപ) കുറച്ചിട്ടുണ്ട്.

ഇതോടെ രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ഇന്ത്യക്കാരടക്കമുള്ളവരില്‍ നിന്നും നിരവധി എന്‍ക്വയറിയാണ് വരുന്നതെന്ന് യുഎഇയിലെ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് കമ്പനികള്‍ പറയുന്നു. ഗോള്‍ഡന്‍ വിസയുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും പത്തു വര്‍ഷമായി നീട്ടിയിട്ടുമുണ്ട്. ഡിഎക്സ്ബി ഇന്ററാക്ട് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ദുബായിലെ വസ്തു വില്‍പന (വീട്, ഫ്ളാറ്റ്) 60 ശതമാനം ഉയര്‍ന്ന് 43,000 യൂണിറ്റായി. ഇവയ്ക്കാകെ 11,500 കോടി ദിര്‍ഹം മൂല്യമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ നഴ്സുമാര്‍ക്ക് 'ഗോള്‍ഡന്‍ വിസ തിളക്കം'

ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരാണ് യുഎഇയില്‍ നല്ലൊരു വിഭാഗവും. നഴ്സുമാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി തുടങ്ങിയതോടെ ഇതിനായി ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും വര്‍ധിച്ചു. ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്ക് പുറമേ ലാബ് ടെക്നീഷ്യന്മാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവര്‍ക്കും കലാപ്രതിഭകള്‍ക്കും പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റുമായിരുന്നു നേരത്തെ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മലയാള ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വീസ ലഭിച്ചതോടെയാണ് ഇന്ത്യയില്‍ യുഎഇ ഗോള്‍ഡന്‍ വീസയ്ക്ക് ഖ്യാതി ലഭിച്ചത്. ശേഷം യുവതാരങ്ങള്‍ക്കുള്‍പ്പടെ ഗോള്‍ഡന്‍ വീസ കിട്ടി. ആദ്യഘട്ടമായി 6,500 നിക്ഷേപകര്‍ക്കു വീസ അനുവദിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും 2019ല്‍ പ്രഖ്യാപിച്ചിരുന്നു.

മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവരെയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. പഠനത്തില്‍ മികവ് നേടുന്ന വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡന്‍ വീസ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ യുഎഇയില്‍ നിന്ന് ഒട്ടേറെ നഴ്സുമാര്‍ ജോലി മതിയാക്കി യൂറോപ്പിലേക്കും മറ്റും മാറിയിരുന്നു. രാജ്യത്തേക്ക് കൂടുതല്‍ നഴ്സുമാരെയും ആരോഗ്യരംഗത്തെ മറ്റു പ്രഫഷനലുകളെയും ആകര്‍ഷിക്കാന്‍ ഗോള്‍ഡന്‍ വീസ വഴിയൊരുക്കുമെന്നാണ് യുഎഇ അധികൃതരുടെ പ്രതീക്ഷ. അംഗീകൃത ആശുപത്രികളില്‍ ഒരുവര്‍ഷത്തിലേറെ ജോലി ചെയ്യുന്നവര്‍ക്കാണ് ഗോള്‍ഡന്‍ വീസ നല്‍കുന്നത്.