image

27 July 2022 12:18 PM IST

Banking

പൊതുമേഖലാ ബാങ്കുകളില്‍ തട്ടിപ്പ് കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

MyFin Desk

പൊതുമേഖലാ ബാങ്കുകളില്‍ തട്ടിപ്പ് കുറയുന്നുവെന്ന് റിപ്പോര്‍ട്ട്
X

Summary

ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുകള്‍ 3,204 കോടി രൂപയായി കുറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 28,884 കോടി രൂപയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 5,624 തട്ടിപ്പുകേസുകളാണ് 2027-18 ല്‍ രേഖപ്പെടുത്തിയത്. 2018-19ല്‍ 9,092 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 26,720 കോടി രൂപയായിരുന്നു. എന്നാല്‍ 2019-20ല്‍ ഇത് 21,170 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നു. ഇക്കാലയളവില്‍ തട്ടിപ്പുകളുടെ എണ്ണം 11,074 ആയി ഉയര്‍ന്നതായി ധനകാര്യ സഹമന്ത്രി ഭഗവദ് കരാഡ് രാജ്യസഭയില്‍ അറിയിച്ചു. 2020-21ല്‍ 7,306 കോടി […]


ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുകള്‍ 3,204 കോടി രൂപയായി കുറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 28,884 കോടി രൂപയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 5,624 തട്ടിപ്പുകേസുകളാണ് 2027-18 ല്‍ രേഖപ്പെടുത്തിയത്.

2018-19ല്‍ 9,092 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 26,720 കോടി രൂപയായിരുന്നു. എന്നാല്‍ 2019-20ല്‍ ഇത് 21,170 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നു. ഇക്കാലയളവില്‍ തട്ടിപ്പുകളുടെ എണ്ണം 11,074 ആയി ഉയര്‍ന്നതായി ധനകാര്യ സഹമന്ത്രി ഭഗവദ് കരാഡ് രാജ്യസഭയില്‍ അറിയിച്ചു. 2020-21ല്‍ 7,306 കോടി രൂപയുടെ 4,680 തട്ടിപ്പ് കേസുകളാണ് പൊതുമേഖലാ ബാങ്കുകളില്‍ നടന്നത്. കൃത്യസമയത്ത് തട്ടിപ്പ് തിരിച്ചറിയാനും, റിസ്‌ക്‌സാധ്യത നിയന്ത്രിക്കാനും, ക്രെഡിറ്റ് അനുവദിക്കല്‍ പ്രക്രിയയില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

തട്ടിപ്പു കേസുകള്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, ബാങ്കുകളുടെ സുരക്ഷാ, പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ നടപ്പിലാക്കല്‍ തുടങ്ങി തട്ടിപ്പ് കണ്ടെത്തുന്നതിന് ആര്‍ബിഐ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

50 കോടി രൂപയിലധികം വരുന്ന വലിയ മൂല്യമുള്ള ബാങ്ക് തട്ടിപ്പുകള്‍ യഥാസമയം കണ്ടെത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനുമായി 2015 ല്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.