image

27 July 2022 7:18 AM GMT

Banking

അഞ്ച് മടങ്ങ് വര്‍ധിച്ച് യുണൈറ്റഡ് സ്പിരിറ്റ്സ് ഒന്നാം പാദ ലാഭം

MyFin Desk

അഞ്ച് മടങ്ങ് വര്‍ധിച്ച് യുണൈറ്റഡ് സ്പിരിറ്റ്സ് ഒന്നാം പാദ ലാഭം
X

Summary

ഡെല്‍ഹി: 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ മദ്യ നിര്‍മ്മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ (യുഎസ്എല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 261.1 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 50.3 കോടി രൂപയായിരുന്നു അറ്റാദായമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 15.6 ശതമാനം വര്‍ധിച്ച് 7,131.3 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,168.5 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ […]


ഡെല്‍ഹി: 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ മദ്യ നിര്‍മ്മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ (യുഎസ്എല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 261.1 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 50.3 കോടി രൂപയായിരുന്നു അറ്റാദായമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 15.6 ശതമാനം വര്‍ധിച്ച് 7,131.3 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,168.5 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 6,079.7 കോടി രൂപയില്‍ നിന്ന് 12.91 ശതമാനം വര്‍ധിച്ച് 6,864.6 കോടി രൂപയായി.

തങ്ങളുടെ ബിസിനസ്സ് ഇന്ന് കോവിഡിന് മുമ്പുള്ള നിലയേക്കാള്‍ മുന്നിലാണെന്ന് ഫലങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട ഡിയാജിയോ ഇന്ത്യ സിഇഒ ഹിന നാഗരാജന്‍ പറഞ്ഞു. സമീപഭാവിയില്‍ പണപ്പെരുപ്പ സമ്മര്‍ദം നിലനില്‍ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഹിന നാഗരാജന്‍ പറഞ്ഞു.